റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി വി​ശി​ഷ്ടാ​തി​ഥി
Saturday, January 23, 2021 11:48 PM IST
ക​ൽ​പ്പ​റ്റ: രാ​ജ്യ​ത്തി​ന്‍റെ 72 ാം മ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ തു​റ​മു​ഖം മ്യൂ​സി​യം പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ജി​ല്ല​യി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​കും. 26 ന് ​രാ​വി​ലെ 8.40 മു​ത​ൽ ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലേ​ക്ക് കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. 8.58 ന് ​വി​ശി​ഷ്ടാ​തി​ഥി സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കും. പോ​ലീ​സ് സേ​നാ വി​ഭാ​ഗ​ത്തി​ന്‍റെ മൂ​ന്ന് പ്ലാ​റ്റൂ​ണു​ക​ൾ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ എം​എ​ൽ​എ മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഒ.​ആ​ർ. കേ​ളു, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, പോ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.