കൽപ്പറ്റ: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നു ആവശ്യപ്പെട്ടു ഡൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി. യുഡിഎഫ് ജില്ലാ കണ്‍വീനർ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കർഷകരോടു നീതികാട്ടാത്ത കേന്ദ്ര സർക്കാർ നിലപാട് ദൗർഭാഗ്യകരമാണന്നു അദ്ദേഹം പറഞ്ഞു. കർഷക പ്രക്ഷോഭം രണ്ടു മാസത്തോടു അടുക്കുകയാണ്.
നാലര ലക്ഷം കർഷകരാണ് ഡൽഹി അതിർത്തിയെ റോഡുകളിൽ വെയിലും തണുപ്പും സഹിച്ചു സമരം ചെയ്യുന്നത്. സമരത്തിനിടെ പ്രതികൂല കാലാവസ്ഥയും മറ്റും മൂലം 137 പേർ മരിച്ചു. എന്നിട്ടും സർക്കാർ കണ്ണുതുറക്കുന്നില്ല. കോർപറേറ്റുകളുടെ നിയന്ത്രണത്തിലാണ് സർക്കാരെന്നും അപ്പച്ചൻ പറഞ്ഞു.
റസാഖ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. പി.പി. ആലി, പി.കെ. അബൂബക്കർ, സി. മൊയ്തീൻകുട്ടി, എ.പി. ഹമീദ്, പി.പി. ഷൈജൽ, അഡ്വ.എ.പി. മുസ്തഫ, കെ.വി. പോക്കർ ഹാജി, കെ.സി. സലാം, എം.എ. ജോസഫ്, പി.കെ. കുഞ്ഞിമൊയ്തീൻ, വി.എ. മജീദ്, പി.കെ. അബ്ദുറഹ്മാൻ, വിനോദ്കുമാർ, ആയിഷ പള്ളിയാൽ, രാജാറാണി, മാടായി ലത്തീഫ്, സുഭാഷ്, ശാന്തകുമാരി, എം.പി. ഗോപി, വി.പി. യൂസഫ്, ബേബി പുന്നക്കൽ, ടി.ജെ. ജോയി, സുരേഷ്ബാബു, സി.സി. രാജേന്ദ്രൻ, സി. സി. തങ്കച്ചൻ, എം.എം. ജോസ്, ജോണി നന്നാട്ട്, കെ. പദ്മനാഭൻ, പി.എൽ. ജോസ്, ജോസ് കണ്ടത്തിൽ, ശ്രീധരൻ, നാസർ, ഡേവിഡ്, നജീബ് പിണങ്ങോട്, സജീവൻ മടക്കിമല, പി.എം. ജോസ് എന്നിവർ പ്രസംഗിച്ചു.