മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​യ്സ് ടൗ​ണി​ൽ ആ​രം​ഭി​ക്ക​ണം: ക​ർ​മ സ​മി​തി
Saturday, January 23, 2021 11:47 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള ബോ​യ്സ് ടൗ​ണി​ലെ ഭൂ​മി​യാ​ണെ​ന്നും അ​വി​ടെ കോ​ള​ജ് ഉ​ട​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ക​ർ​മ്മ സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്പാ​യി എ​ത്ര​യും വേ​ഗം മ​ന്ത്രി​സ​ഭാ തീ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ത്ഥി​ച്ചു. വ​യ​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും അ​യ​ൽ​പ്ര​ദേ​ശ​ങ്ങ​ളാ​യ കു​റ്റ്യാ​ടി, തൊ​ട്ടി​ൽ​പ്പാ​ലം, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കൊ​ട്ടി​യൂ​ർ, കേ​ള​കം, പേ​രാ​വൂ​ർ, കോ​ള​യാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും കു​ട​ക്, എ​ച്ച്ഡി കോ​ട്ട തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ബോ​യ്സ് ടൗ​ണി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യു​മെ​ന്നു​ള്ള​ത് സ​വി​ശേ​ഷ​ത​യാ​ണ്. കെ. ​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​എ. ആ​ന്‍റ​ണി, സി​റി​യ​ക് ഫി​ലി​പ്പ്, ബാ​ബു കു​ട​ക്ക​ച്ചി​റ, കെ.​എം. ഷി​നോ​ജ്, ഫാ. ​വ​ർ​ഗീ​സ് മ​റ്റ​മ​ന, ലോ​റ​ൻ​സ്, ജോ​ർ​ജ് വാ​തു​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.