ക​ർ​ഷ​ക പു​ര​സ്കാ​ര ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Saturday, January 23, 2021 11:47 PM IST
മാ​ന​ന്ത​വാ​ടി: മി​ക​ച്ച ജൈ​വ ക​ർ​ഷ​ക​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം നേ​ടി​യ തി​രു​നെ​ല്ലി തൃ​ശി​ലേ​രി​യി​ലെ ഒ.​വി. ജോ​ണ്‍​സ​ണ്‍, ശാ​രീ​രി​ക അ​വ​ശ​ത​ക​ളോ​ട് പൊ​രു​തി കൃ​ഷി​യി​ൽ മി​ക​വു തെ​ളി​യി​ച്ച​തി​നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പു​ര​സ്കാ​രം നേ​ടി​യ വെ​ള്ള​മു​ണ്ട കൊ​ല്ലി​യി​ൽ കും​ഭ എ​ന്നി​വ​രെ വീ​ടു​ക​ളി​ൽ ചെ​ന്നു​ക​ണ്ടു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി.

ജോ​ണ്‍​സ​നെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. ബാ​ല​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി. വ​ത്സ​ല​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കും​ഭ​യെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജം​ഷീ​ർ കു​നി​ങ്ങാ​ര​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ കെ.​വി. വി​ജോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.