ആ​യി​രം​കൊ​ല്ലി അ​പ​ക​ട​മ​ര​ണം; ജി​യോ​ള​ജി-​റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന്
Saturday, January 23, 2021 11:47 PM IST
ക​ൽ​പ്പ​റ്റ: അ​ന്പ​ല​വ​യ​ൽ ആ​യി​രം​കൊ​ല്ലി​യി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ജി​യോ​ള​ജി-​റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നു വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ലാ​ളി മ​രി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്നു മ​ണ്ണു​തു​ര​ക്കു​ന്ന​തി​നു അ​നു​മ​തി ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ല. ആ​യി​രം​കൊ​ല്ലി​യി​ലെ അ​പ​ക​ടം ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ക​രി​ങ്കു​റ്റി​യി​ൽ ര​ണ്ടു​പേ​ർ ഖ​ന​ന​ത്തി​നി​ടെ മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ടു മ​രി​ച്ചു.

മേ​പ്പാ​ടി ക​ട​ച്ചി​ക്കു​ന്ന് ക്വാ​റി​യി​ൽ ട്ര​ക്കി​നു മു​ക​ളി​ലേ​ക്കു മ​ണ്ണി​ടി​ഞ്ഞു ഡ്രൈ​വ​ർ മ​രി​ച്ച​തു ര​ണ്ടു മാ​സം മു​ന്പാ​ണ്. അ​ന്പ​ല​വ​യ​ൽ ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്ത​ര​ട​ക്കം ജി​ല്ല​യി​ൽ വേ​റേ​യെും അ​പ​ക​ട​ങ്ങ​ൾ മു​ൻ​പ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മ​വി​രു​ദ്ധ​മാ​യി മ​ണ്ണ് ഖ​ന​നം ചെ​യ്യു​ന്ന​തു അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടു ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി തോ​മ​സ് അ​ന്പ​ല​വ​യ​ൽ പ്ര​സം​ഗി​ച്ചു.