താ​ലൂ​ക്കുത​ല പ​രാ​തിപ​രി​ഹാ​ര അ​ദാ​ല​ത്ത്
Saturday, January 23, 2021 12:21 AM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി, വൈ​ത്തി​രി താ​ലൂ​ക്ക് പ​രി​ധി​യി​ലെ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ന​ട​ത്തു​ന്ന താ​ലൂ​ക്കുത​ല ഓ​ണ്‍​ലൈ​ൻ പ​രാ​തിപ​രി​ഹാ​ര അ​ദാ​ല​ത്ത് ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട്, ആ​റ് തി​യ​തി​ക​ളി​ൽ ന​ട​ക്കും.
‌ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യം, ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ, റേ​ഷ​ൻ കാ​ർ​ഡ് സം​ബ​ന്ധി​ച്ച പ​രാ​തി എ​ന്നി​വ ഒ​ഴി​ച്ചു​ള​ള അ​പേ​ക്ഷ​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ക.
ഫെ​ബ്രു​വ​രി ഒ​ന്നി​ന് ന​ട​ക്കു​ന്ന മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തി​ലേ​ക്ക് 27 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. ര​ണ്ടി​ന് ന​ട​ക്കു​ന്ന ബ​ത്തേ​രി താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തി​ലേ​ക്ക് 28 വ​രെ​യും ആ​റി​ന് വൈ​ത്തി​രി താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തി​ലേ​ക്ക് 29 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.
അ​പേ​ക്ഷ​ക​ൾ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് ന​ൽ​കേ​ണ്ട​ത്. അ​ദാ​ല​ത്ത് ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 11.30 മു​ത​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക.