അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​തെ പെ​രി​ക്ക​ല്ലൂ​ർ കാ​ട്ടു​നാ​യ്ക്ക​ കോ​ള​നി​ക്കാ​ർ
Saturday, January 23, 2021 12:21 AM IST
പു​ൽ​പ്പ​ള്ളി: പ​ത്ത് സെ​ന്‍റ് സ്ഥ​ല​ത്ത് എ​ട്ടു വീ​ടു​ക​ളി​ലാ​യി ക​ഴി​യു​ന്ന പെ​രി​ക്ക​ല്ലൂ​ർ കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ്ണം. ആ​റ് വ​ർ​ഷം മു​ന്പ് ല​ഭി​ച്ച കോ​ള​നി​യി​ലെ വീ​ടു​ക​ളി​ൽ നാ​ളി​തു​വ​രെ​യാ​യി വൈ​ദ്യു​തി പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. ഈ ​കോ​ള​നി​യി​ലെ പ​ല വീ​ടു​ക​ളി​ലും ശൗ​ചാ​ല​യ​ങ്ങ​ളു​മി​ല്ല. കോ​ള​നി​യി​ലെ ആ​രെ​ങ്കി​ലും മ​രി​ച്ചാ​ൽ മ​റ​വ് ചെ​യ്യു​ന്ന​ത് വീ​ടി​ന്‍റെ മു​റ്റ​ത്തും പു​റ​കി​ലു​മെ​ല്ലാ​മാ​യാ​ണ്. ഇ​തി​ന​കം ത​ന്നെ ഈ ​പ​ത്ത് സെ​ന്‍റി​ൽ ആ​റ് പേ​രു​ടെ മൃ​ത​ദേ​ഹം വീ​ടി​നോ​ട് ചേ​ർ​ന്ന് മ​റ​വ് ചെ​യ്തി​ട്ടു​ണ്ട്. അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത ഈ ​കോ​ള​നി​യി​ൽ കു​ട്ടി​ക​ള​ട​ക്കം 25ഓ​ളം പേ​രാ​ണ് താ​മ​സി​ച്ചു​വ​രു​ന്ന​ത്. വീ​ടു​ക​ൾ ത​മ്മി​ൽ ന​ട​ക്കാ​ൻ ചെ​റി​യൊ​രു ഇ​ട​വ​ഴി മാ​ത്ര​മാ​ണു​ള്ള​ത്. മേ​ൽ​ക്കൂ​ര​ക​ളാ​ണെ​ങ്കി​ൽ മു​ട്ടി​യു​രു​മി നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. വൈ​ദ്യു​തി​യി​ല്ലാ​ത്ത​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നും മ​റ്റും കു​ട്ടി​ക​ൾ തൊ​ട്ട​ടു​ത്ത റീ​ഡിം​ഗ് ക്ല​ബി​ലാ​ണ് പോ​കു​ന്ന​ത്. രാ​ത്രി​യാ​യാ​ൽ മെ​ഴു​തി​തി​രി​വെ​ട്ട​ത്തി​ന്‍റെ​യും മ​ണ്ണെ​ണ്ണ വി​ള​ക്കി​ന്‍റെ​യും വെ​ളി​ച്ച​മാ​ണ് ആ​കെ​യു​ള്ള ആ​ശ്ര​യം. ട്രൈ​ബ​ൽ പ്രോ​മോ​ട്ട​ർ ഇ​തു​വ​ഴി വ​ന്നി​ട്ട് നാ​ളു​ക​ളാ​യെ​ന്ന് പ​റ​യു​ന്നു. രോ​ഗ​ബാ​ധി​ത​രും ഈ ​കോ​ള​നി​യി​ലു​ണ്ട്. ഇ​വ​ർ പു​ൽ​പ്പ​ള്ളി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തും വ​ള​രെ​യ​ധി​കം യാ​ത​ന​ക​ൾ സ​ഹി​ച്ചാ​ണ്. നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് കോ​ള​നി​ക്കാ​ർ ഇ​തി​ന​കം ജി​ല്ലാ​ക​ള​ക്ട​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ന​ൽ​കി​യ​ത്. എ​ന്നാ​ൽ ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. വൈ​ദ്യു​തി കി​ട്ടാ​ത്ത​തി​നും ശൗ​ചാ​ല​യം പ​ണി​യാ​ത്ത​തി​നും കാ​ര​ണ​മാ​യി കോ​ള​നി​ക്കാ​ർ പ​റ​യു​ന്ന​ത് ക​രാ​റു​കാ​ര​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ്. പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ ക​രാ​റു​കാ​ര​ന്‍റെ കൈ​വ​ശ​മാ​ണ് കോ​ള​നി​ക്കാ​രി​ൽ പ​ല​രു​ടെ​യും പാ​സ്ബു​ക്കു​ക​ൾ. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യും സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ​വും ന​ട​പ്പി​ലാ​ക്കി​യ സ്ഥ​ല​ത്താ​ണ് കോ​ള​നി​വാ​സി​ക​ളു​ടെ ഈ ​ദു​ർ​വി​ധി​യെ​ന്ന​താ​ണ് ഏ​റെ പ​രി​താ​പ​ക​രം. ഇ​നി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ കോ​ള​നി​വാ​സി​ക​ളെ മാ​റ്റി​പാ​ർ​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് കോ​ള​നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.