പുൽപ്പള്ളി: പൊതുപ്രവർത്തകനും പഴശിരാജ കോളജ് സ്ഥാപകനുമായ ടി.യു. ജേക്കബിന്റെ 26മത് അനുസ്മരണം മുള്ളൻകൊല്ലിയിൽ നടത്തി. എ.കെ. ഇമ്മാനുവേൽ അധ്യക്ഷത വഹിച്ചു.
ജോയി വാഴയിൽ, ജോസഫ് പരത്താനാൽ, കെ.യു. മാനു, കെ.ടി. ജോസ്, ഡോ.കെ.പ. സാജു, ഡോ. ജോഷി മാത്യു, എം.എം. ദേവസ്യ, സണ്ണി മണ്ഡപത്തിൽ, ശിവരാമൻ പാറക്കുഴി, ചെറിയാൻ, പി.ജെ. ഫ്രാൻസിസ് മാസ്റ്റർ, കെ.എൻ. സുബ്രഹ്മണ്യൻ, ദേവസ്യ വേന്പേനി എന്നിവർ പ്രസംഗിച്ചു.
ബോധവത്കരണ
പരിപാടി
കൽപ്പറ്റ: ഡോ.എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലും സംയുക്തമായി ജൈവവൈവിധ്യം, സുസ്ഥിരകൃഷി, കാലാവസ്ഥാവ്യതിയാനം എന്നീ വിഷയങ്ങളിൽ വിദ്യാർഥികൾക്കായി ദ്വിദിന ബോധവത്കരണം നടത്തുന്നു. ജില്ലയിൽ എട്ട്, ഒന്‍പത് ക്ലാസുകളിൽ പഠിക്കുന്നവർക്കു പങ്കെടുക്കാം. 31നു രജിസ്ട്രേഷൻ അവസാനിക്കും. ഫോണ്‍: 7558995806.