റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: ആ​ദി​വാ​സി ദ​ന്പ​തി​ക​ൾ പ​ങ്കെ​ടു​ക്കും
Saturday, January 23, 2021 12:21 AM IST
ഗൂ​ഡ​ല്ലൂ​ർ: ഡ​ൽ​ഹി​യി​ൽ 26നു ​ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ നീ​ല​ഗി​രി​യി​ൽ​നി​ന്നു​ള്ള ആ​ദി​വാ​സി ദ​ന്പ​തി​ക​ൾ പ​ങ്കെ​ടു​ക്കും. പ​ന്ത​ല്ലൂ​ർ അ​ത്തി​ച്ചാ​ലി​ലെ ക​യ​മ​ദാ​സ്-​പു​ഷ്പ​ജ ദ​ന്പ​തി​ക​ൾ​ക്കാ​ണ് ആ​ഘോ​ഷ​ത്തി​ലേ​ക്കു ക്ഷ​ണം ല​ഭി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള മ​റ്റാ​ദി​വാ​സി​ക​ൾ​ക്കൊ​പ്പം ചെ​ന്നൈ​യി​ൽ​നി​ന്നു വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന ഇ​വ​ർ​ക്കു രാ​ഷ്ട്ര​പ​തി രാം​നാ​ഥ്് കോ​വി​ന്ദി​നെ കാ​ണാ​ൻ അ​വ​സ​രം ല​ഭി​ക്കും.

പീ​ഡ​ന​ക്കേ​സി​ൽ പോ​ലീ​സു​കാ​ര​ന്
അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

ഗൂ​ഡ​ല്ലൂ​ർ: മ​നോ​നി​ല തെ​റ്റി​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പോ​ലീ​സു​കാ​ര​നു അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ഉൗ​ട്ടി സ്വ​ദേ​ശി ശി​വ​പ്ര​കാ​ശ​ത്തെ​യാ​ണ്(32) ഉൗ​ട്ടി വ​നി​താ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2016 ഒ​ക്ടോ​ബ​ർ 28നാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​ന്ത്ര​ണ്ടു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നു ഇ​ര​യാ​യ​ത്.