സുൽത്താൻ ബത്തേരി: ബാണാസുരസാഗർ പദ്ധതിക്കായി ഉപയോഗപ്പെടുത്തിയ കൈവശഭൂമിയുടെ വിലയും കുഴിക്കൂർ ചമയങ്ങളുടെ നഷ്ടത്തിനു പരിഹാരവും ആവശ്യപ്പെട്ടു വൈത്തിരി താലൂക്ക് ഓഫീസ് പടിക്കൽ പൊഴുതനയിലെ കർഷകൻ എം.എം. ജോസഫും ഭാര്യ ഏലിക്കുട്ടിയും നടത്തുന്ന സത്യഗ്രഹത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു 25നു സമരപ്പന്തലിലേക്കു മാർച്ചു നടത്താൻ കാർഷിക പുരോഗമന സമിതി തീരുമാനിച്ചു.
മാർച്ചിൽ വിവിധ സംഘടനകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തും. ജോസഫിന്റെ സമരം ഒത്തുതീർക്കുന്നതിനു നടപടി വൈകിയാൽ കളക്ടറേറ്റ് പടിക്കൽ റിലേ സത്യഗ്രഹം സംഘടിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ പി.എം. ജോയി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ.പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. വി.എം. വർഗീസ്, കെ.പി. യൂസഫ് ഹാജി, ഗഫൂർ വെണ്ണിയോട്, ടി.പി. ശശി, വത്സ ചാക്കോ, പി. പ്രഭാകരൻനായർ, ടി.കെ. ഉമ്മർ, ഇ.പി. ജേക്കബ്, ഒ.സി. ഷിബു, ബിജു പൂളക്കര, ഉനൈസ് കല്ലൂർ, ജോജോ ജോണ്, അസൈനാർ ബത്തേരി, മാടായി ലത്തീഫ്, ബിച്ചാരത്ത് കുഞ്ഞിരാമൻ, സി.വി. സുന്ദർരാജ്, പി.എം. സഹദേവൻ എന്നിവർ പ്രസംഗിച്ചു.