വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്: മ​ട​ക്കി​മ​ല ഭൂ​മി​യി​ലെ പ​രി​ശോ​ധ​ന വി​വാ​ദ​മാ​യി
Friday, January 22, 2021 12:30 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​തി​നു യോ​ജി​ച്ച​തെ​ന്നു ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ വി​ദ​ഗ്ധ​സ​മി​തി കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ലെ മ​ട​ക്കി​മ​ല​യി​ൽ ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന വി​വാ​ദ​മാ​യി. പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കേ​ണ്ടെ​ന്നു തീ​രു​മാ​നി​ച്ച സ​ർ​ക്കാ​ർ ഇ​തേ ഭൂ​മി നി​ർ​മാ​ണ​ത്തി​നു യോ​ജി​ച്ച​താ​ണോ എ​ന്നു പ​രി​ശോ​ധി​ച്ച​താ​ണ് വി​വാ​ദ​ത്തി​നു ആ​ധാ​രം.
പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​യു​ണ്ടെ​ന്നു ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ട​ക്കി​മ​ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നു സ​ർ​ക്കാ​ർ പി​ന്നാ​ക്കം പോ​യ​ത്.
ക​ൽ​പ്പ​റ്റ-​മാ​ന​ന്ത​വാ​ടി പാ​ത​യി​ലെ മു​ര​ണി​ക്ക​ര​യ്ക്കു സ​മീ​പ​മാ​ണ് ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ 50 ഏ​ക്ക​ർ ഭൂ​മി. സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കി 2015ൽ ​അ​ന്ന​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ് ഈ ​സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ത്. പി​ന്നീ​ടു​വ​ന്ന സ​ർ​ക്കാ​ർ മു​ര​ണി​ക്ക​ര​യി​ൽ​നി​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് സൈ​റ്റി​ലേ​ക്കു റോ​ഡ് നി​ർ​മാ​ണം ഭാ​ഗി​ക​മാ​യി പൂ​ർ​ത്തി​യാ​ക്കി. 3.2 കോ​ടി രൂ​പ​യാ​ണ് ഇ​തി​നു ചെ​ല​വ​ഴി​ച്ച​ത്. പി​ന്നീ​ടാ​ണ് മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കേ​ണ്ടെ​ന്നു തീ​രു​മാ​നി​ച്ച​ത്.
ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ടി​ന്‍റെ ആ​ധി​കാ​രി​ക​ത ചോ​ദ്യം ചെ​യ്തു എം.​കെ. ജി​ന​ച​ന്ദ്ര​ൻ സ്മാ​ര​ക മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്ഷ​ൻ ക​മ്മി​റ്റി​യും മ​റ്റും രം​ഗ​ത്തു​വ​ന്നെ​ങ്കി​ലും തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു​നി​ന്ന സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​നു വേ​റെ ഭൂ​മി ക​ണ്ടെ​ത്താ​നാ​ണ് നീ​ക്കം ന​ട​ത്തി​യ​ത്.
വൈ​ത്തി​രി താ​ലൂ​ക്കി​ലെ ചു​ണ്ടേ​ൽ വി​ല്ലേ​ജി​ൽ​പ്പെ​ട്ട ചേ​ലോ​ടി​ലെ സ്വ​കാ​ര്യ​ഭൂ​മി മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി വി​ല​യ്ക്കു​വാ​ങ്ങു​ന്ന​തി​നു ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​ണ്. ഈ ​ഭൂ​മി​യു​ടെ വി​ല സം​ബ​ന്ധി​ച്ച ത​ർ​ക്കം മാ​ത്രം പ​രി​ഹ​രി​ക്കാ​ൻ ബാ​ക്കി​യി​രി​ക്കെ​യാ​ണ് മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​ക്കു​ന്ന​തി​നു ആ​ലോ​ച​ന മു​റു​കി​യ​ത്. സ്ഥാ​പ​നം കൈ​മാ​റു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ​ത ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നു സാ​ധ്യ​താ​പ​ഠ​ന​ത്തി​നു വി​ദ​ഗ്ധ​സ​മി​തി​യും പി​ന്നീ​ട് ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യും രൂ​പീ​ക​രി​ച്ചു.
മാ​നേ​ജ്മെ​ന്‍റ് വ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​ൽ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​ക്കേ​ണ്ടെ​ന്നാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നു സ്വാ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​ക്കേ​ണ്ടെ​ന്നു തീ​രു​മാ​നി​ച്ച സ​ർ​ക്കാ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​നു യോ​ജി​ച്ച ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​നു ആ​രോ​ഗ്യ​വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദ​ഗ്ധ സ​മി​തി സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
മ​ട​ക്കി​മ​ല​യി​ലേ​തി​നു പു​റ​മേ ചേ​ലോ​ടി​ൽ നേ​ര​ത്തേ ക​ണ്ടെ​ത്തി​യ സ്ഥ​ല​വും മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ ബോ​യ്സ് ടൗ​ണി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കൈ​വ​ശ​ത്തി​ലു​ള്ള ഭൂ​മി​യു​മാ​ണ് വി​ദ​ഗ്ധ സ​മി​തി പ​രി​ശോ​ധി​ച്ച​ത്. വി​ദ​ഗ്ധ സ​മി​തി ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്നു സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
മ​ട​ക്കി​മ​ല ഭൂ​മി​യി​ലെ പു​തി​യ പ​രി​ശോ​ധ​ന, സ്ഥ​ല​ത്തു പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​ത​യു​ണ്ടെ​ന്ന സ​ർ​ക്കാ​രി​ന്‍റെ മു​ൻ നി​ല​പാ​ടി​ന്‍റെ സാം​ഗ​ത്യ​മാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നു ജി​ന​ച​ന്ദ്ര​ൻ സ്മാ​ര​ക ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സൂ​പ്പി പ​ള്ളി​യാ​ൽ, ക​ണ്‍​വീ​ന​ർ ഗ​ഫൂ​ർ വെ​ണ്ണി​യോ​ട് എ​ന്നി​വ​ർ പ​റ​ഞ്ഞു. മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്ക​ണ​മെ​ന്നും വേ​റെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ നീ​ക്ക​മു​ണ്ടാ​യാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ല​ല്ലാ​ത്ത ഭൂ​മി മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​തു സു​ഗ​മ​മാ​കി​ല്ലെ​ന്നാ​ണ് ഇ​തി​ലേ​ക്കു വി​ര​ൽ ചു​ണ്ടു​ന്ന​ത്.
മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​യ്സ് ടൗ​ണി​ലെ ഭൂ​മി​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു വ​ട​ക്കേ​വ​യ​നാ​ട്ടു​കാ​ർ സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ട്. ക​ൽ​പ്പ​റ്റ​യു​ടെ സ​മീ​പ​പ്ര​ദേ​ശ​ത്തു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് തെ​ക്കേ​വ​യ​നാ​ട്ടു​കാ​രി​ൽ ഒ​രു വി​ഭാ​ഗം.
മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​ന​ന്ത​വാ​ടി​യി​ൽ സ്ഥാ​പി​ക്കു​ന്ന​തു ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​ക്കു ക്ഷീ​ണം ചെ​യ്യു​മെ​ന്നു വി​ല​യി​രു​ത്തു​ന്ന​വ​ർ തെ​ക്കേ വ​യ​നാ​ട്ടി​ലെ വൈ​ത്തി​രി താ​ലൂ​ക്കി​ൽ കു​റ​വ​ല്ല. മ​ട​ക്കി​മ​ല​യി​ലും ബോ​യ്സ് ടൗ​ണി​ലും ന​ട​ന്ന സ്ഥ​ല പ​രി​ശോ​ധ​ന നാ​ട​ക​മാ​ണെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​നു ചു​ണ്ടേ​ൽ വി​ല്ലേ​ജി​ലെ സ്ഥ​ലം മു​ന്പു പ​റ​ഞ്ഞ​തി​ലും കൂ​ടു​ത​ൽ വി​ല ന​ൽ​കി സ​ർ​ക്കാ​ർ വാ​ങ്ങു​മെ​ന്നും ക​രു​തു​ന്ന​വ​ർ ജി​ല്ല​യി​ൽ നി​ര​വ​ധി​യാ​ണ്.