കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ പുതുക്കിയ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു. 2,99,063 പുരുഷൻമാരും 3,08,005 സ്ത്രീകളും ഉൾപ്പെടെ ആകെ 6,07,068 സമ്മതിദായകരാണ് പട്ടികയിൽ. 788 പുരുഷൻമാരും 66 സ്ത്രീകളുമടക്കം 854 പ്രവാസി വോട്ടർമാരും 1,002 പുരുഷൻമാരും 40 സ്ത്രീകളുമടക്കം 1,042 സർവീസ് വോട്ടർമാരും പട്ടികയിലുണ്ട്.
വോട്ടർമാരുടെ വിവരം(നിയോജകമണ്ഡലം, പുരുഷൻ, സ്ത്രീ, ആകെ എന്ന ക്രമത്തിൽ): മാനന്തവാടി- 95,268-96,143-191,411. ബത്തേരി-1,06,544 1,10,515 2,17,059. കൽപ്പറ്റ- 97,251-1,01,347- 1,98,598. പ്രവാസി വോട്ടർമാർ-മാനന്തവാടി-285-25-310. ബത്തേരി-155-19-174. കൽപ്പറ്റ- 348-22-370.
സർവീസ് വോട്ടർമാർ-മാനന്തവാടി-262-14-276. ബത്തേരി-457-13-470. കൽപ്പറ്റ-283-13-296.