ക​ർ​ണാ​ട​ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് സ്വ​ദേ​ശി മ​രി​ച്ചു
Thursday, January 21, 2021 1:12 AM IST
ക​ൽ​പ്പ​റ്റ: ക​ർ​ണാ​ട​ക​യി​ലെ ന​ഞ്ച​ൻ​ഗോ​ഡ് ചൊ​വ്വാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. എം​എ​സ്എ​ഫ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ൽ​മാ​ൻ ഹാ​രി​സാ​ണ്(22) മ​രി​ച്ച​ത്. സ​ൽ​മാ​നും സു​ഹൃ​ത്ത് സ​ഹ​ലും സ​ഞ്ച​രി​ച്ച ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.​പ​രി​ക്കേ​റ്റ സ​ഹ​ൽ ചി​കി​ത്സ​യി​ലാ​ണ്.

വൈ​ത്തി​രി ചു​ണ്ടേ​ൽ കു​ള​ങ്ങ​ര​ക്കാ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​മീ​ർ-​ഹ​സീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് സ​ൽ​മാ​ൻ. ബി​രു​ദ​പ​ഠ​ന​ത്തി​നു​ശേം ബം​ഗ​ളൂ​രു​വി​ൽ ജോ​ലി​ക്കു​പോ​യ സ​ൽ​മാ​ൻ സു​ഹൃ​ത്തി​നൊ​പ്പം വ​യ​നാ​ട്ടി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫ​ർ​സാ​ന, ഫ​ർ​ഹാ​ന.