കൽപ്പറ്റ: രാഹുൽഗാന്ധി എംപി 28നു ജില്ലയിലെത്തും. മൂന്നു നിയോജകമണ്ഡലങ്ങളിലും പൗരപ്രമുഖർ, മത, സാമുദായിക, സാമൂഹിക, സാംസ്കാരിക, വ്യാപാര, കർഷക നേതാക്കളുമായി കൂടിയാലോചന നടത്തും. ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ ഭരണസമിതികളിലെ യുഡിഎഫ് പ്രതിനിധികൾക്കു നൽകുന്ന സ്വീകരണയോഗങ്ങളിൽ പങ്കെടുക്കും.
ടി.യു. ജേക്കബ് അനുസ്മരണം
പുൽപ്പള്ളി: വയനാട് ജില്ല കൗണ്‍സിൽ അംഗവും പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ലാൻഡ് ട്രൈബ്യൂണൽ മെന്പറും പഴശ്ശിരാജ കോളജ് സ്ഥാപകനുമായ ടി.യു. ജേക്കബിന്റെ 26മത് അനുസ്മരണവും ത്രിതല പഞ്ചായത്ത് അംഗങ്ങൾക്കുള്ള സ്വീകരണവും നാളെ വൈകിട്ട് മൂന്നിന് മുള്ളൻകൊല്ലിയിൽ നടക്കുമെന്ന് അനുസ്മരണസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം നിർവഹിക്കും.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ജോയി വാഴയിൽ, ജോസഫ് പരത്താനാൽ, കെ.യു. മാനു, കെ.ടി. ജോസ്, ഡോ.കെ.പി. സാജു, ഡോ. ജോഷി മാത്യു, എം.എം. ദേവസ്യ, സണ്ണി മണ്ഡപത്തിൽ, ശിവരാമൻ പാറക്കുഴി എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ എ.കെ. ഇമ്മാനുവേൽ, പി.ജെ. ഫ്രാൻസിസ്, കെ.എൻ. സുബ്രഹ്മണ്യൻ, ദേവസ്യ വേന്പേനി എന്നിവർ സംബന്ധിച്ചു.