നീ​ല​ഗി​രി​യി​ൽ സ്കൂ​ളു​ക​ൾ തു​റ​ന്നു
Wednesday, January 20, 2021 12:08 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഒ​ന്പ​ത് മാ​സ​ത്തി​ന് ശേ​ഷം സ്കൂ​ളു​ക​ൾ തു​റ​ന്നു. പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളാ​ണ് തു​റ​ന്ന​ത്. ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 218 സ്കൂ​ളു​ക​ളാ​ണ് തു​റ​ന്ന​ത്. ക്ലാ​സു​ക​ളി​ൽ 18,304 വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ണ് ഇ​തു​വ​രെ ക്ലാ​സു​ക​ൾ ന​ട​ന്ന​ത്. അ​തേ​സ​മ​യം ബ​സ് പാ​സ് ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​സ് ല​ഭി​ക്കു​ന്ന​ത് വ​രെ സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
സ്കൂ​ളു​ക​ളി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷാ സം​ബ​ന്ധ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി ക​ഴി​ഞ്ഞു. ര​ക്ഷി​താ​ക്ക​ളു​ടെ യോ​ഗം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ളി​ച്ചു ചേ​ർ​ത്ത് അ​ഭി​പ്രാ​യം ശേ​ഖ​രി​ച്ചി​രു​ന്നു. ഡി​സം​ബ​റി​ൽ കോ​ള​ജു​ക​ൾ തു​റ​ന്നി​രു​ന്നു.