കൽപ്പറ്റ: വയനാട് മെഡിക്കൽ കോളജ് ഉടൻ പ്രാവർത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം മണ്ഡലം കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിന് നേരെ പോലീസ് ലാത്തി വീശി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എബിൻ മുട്ടപ്പള്ളി, ജഷീർ പള്ളിവയൽ, അഗസ്റ്റിൻ പുൽപ്പള്ളി, അരുണ്‍ ദേവ്, രോഹിത് ബോദി, അജയ് ജോസ് പാറപ്പുറം, സിജു പൗലോസ്, ആൽഫിൻ, ഹർഷൽ, ജിത്ത്, അതുൽ, ജിനീഷ് വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി.
യുഡിഎഫ് കണ്‍വീനർ എൻ.ഡി. അപ്പച്ചൻ മാർച്ച് ഉദ്ഘാടനം ചെയ്തു. നിർദിഷ്ട മെഡിക്കൽ കോളജ് നടപ്പിലാക്കാൻ കഴിയാത്തത് എൽഡിഎഫ് സർക്കാരിന്റെയും സ്ഥലം എംഎൽഎയുടെയും കഴിവ് കേടാണെന്നും ഇത് വയനാടിനോടുള്ള അവഗണന ആണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയൽ മുഖ്യ പ്രഭാഷണം നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറിമാരായ അഗസ്റ്റിൽ പുൽപ്പള്ളി, ജിജോ പൊടിമറ്റത്തിൽ, രോഹിത് ബോദി, സിജു പൗലോസ്, അരുണ്‍ ദേവ്, വിനോജ്, ആൽഫിൻ, അനീഷ്, മുനീർ, ജിനീഷ് വർഗീസ്, ഷഹീർ വൈത്തിരി, ഷിജു ഗോപാൽ, നയീം, സാലി റാട്ടക്കൊല്ലി, സുനീർ, അഖിൽ ജോസ് പുത്തൂർ എന്നിവർ നേതൃത്വം നൽകി.