മു​ല്ല​പ്പ​ള്ളി ക​ൽ​പ്പ​റ്റ​യി​ൽ ജ​ന​വി​ധി തേ​ടുമോ ? ചർച്ച സജീവം
Wednesday, January 20, 2021 12:08 AM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന പ്ര​ചാ​ര​ണം വ​യ​നാ​ട്ടി​ൽ പു​തി​യ ച​ർ​ച്ചാ​വി​ഷ​യ​മാ​യി. യു​ഡി​എ​ഫി​ലെ പ്ര​ധാ​ന ക​ക്ഷി​ക​ളാ​യ കോ​ണ്‍​ഗ്ര​സി​ലെ​യും മു​സ്ലിം​ലീ​ഗി​ലെ​യും ഇ​ട​തു​മു​ന്ന​ണി​യി​ലെ വി​വി​ധ പാ​ർ​ട്ടി​ക​ളി​ലെ​യും നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ വി​ഷ​യ​ത്തി​ൽ ചൂ​ട​ൻ ച​ർ​ച്ച ന​ട​ക്കു​ക​യാ​ണ്. മു​ല്ല​പ്പ​ള്ളി ക​ൽ​പ്പ​റ്റ​യി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത മ​ണ്ഡ​ല​ത്തി​ൽ ക​ണ്ണി​ട്ടു ക​രു​ക്ക​ൾ നീ​ക്കി​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അ​സ്വ​സ്ഥ​രാ​ക്കി. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു പി​ടി​ച്ചു​വാ​ങ്ങാ​ൻ പ​ദ്ധ​തി​യി​ട്ട മു​സ്ലിം​ലീ​ഗ് നേ​താ​ക്ക​ളു​ടെ മു​ഖ​വും വാ​ടി. ക​ൽ​പ്പ​റ്റ​യി​ൽ മു​ല്ല​പ്പ​ള്ളി​യെ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും സീ​റ്റ് ലീ​ഗി​നു കി​ട്ട​ണ​മെ​ന്നും പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി യ​ഹ്യാ​ഖാ​ൻ ത​ല​യ്ക്ക​ൽ ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ തു​റ​ന്ന​ടി​ച്ചു.
ജി​ല്ല​യി​ലെ ഏ​ക ജ​ന​റ​ൽ അ​സം​ബ്ലി മ​ണ്ഡ​ല​മാ​ണ് ക​ൽ​പ്പ​റ്റ. പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കു സം​വ​ര​ണം ചെ​യ്ത​താ​ണ് ജി​ല്ല​യി​ലെ മ​റ്റു ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളാ​യ മാ​ന​ന്ത​വാ​ടി​യും ബ​ത്തേ​രി​യും. സി​പി​എം മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ശ​ശീ​ന്ദ്ര​നാ​ണ് ക​ൽ​പ്പ​റ്റ എം​എ​ൽ​എ. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജെ​ഡി​യു​വി​ലെ എം.​വി. ശ്രേയാം​സ്കു​മാ​റി​നെ​തി​രെ 13,083 വോ​ട്ടി​നാ​യി​രു​ന്നു ശ​ശീ​ന്ദ്ര​ന്‍റെ വി​ജ​യം. 2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ലെ പി.​എ. മു​ഹ​മ്മ​ദി​നെ 18,169 വോ​ട്ടി​നു ശ്രേ​യാം​സ്കു​മാ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ മ​ണ്ഡ​ല​വു​മാ​ണി​ത്. നി​ല​വി​ൽ എ​ൽ​ഡി​എ​ഫി​ലാ​ണ് സം​സ്ഥാ​ന​ത്തു ശ്രേ​യാം​സ്കു​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ലോ​ക് താ​ന്ത്രി​ക് ദ​ൾ(​എ​ൽ​ജെ​ഡി). ഇ​പ്പോ​ൾ രാ​ജ്യ​സ​ഭാം​ഗ​മാ​യ ശ്രേ​യാം​സ്കു​മാ​ർ ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം സി​പി​എ​മ്മി​ൽ​നി​ന്നു വാ​ങ്ങി മ​ത്സ​രി​ക്കു​മെ​ന്നു ക​രു​തു​ന്ന​വ​ർ യു​ഡി​എ​ഫി​ലും എ​ൽ​ഡി​എ​ഫി​ലും ഉ​ണ്ട്. ഇ​തി​നി​ടെ​യാ​ണ് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ ക​ൽ​പ്പ​റ്റ​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന പ്ര​ചാ​ര​ണം.
ലോ​ക്സ​ഭ​യി​ൽ എ​ഐ​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ ക​ൽ​പ്പ​റ്റ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ക​ച്ച​മു​റു​ക്കി​യ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ജി​ല്ല​യി​ലും പു​റ​ത്തു​മു​ണ്ട്. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റും ബ​ത്തേ​രി മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​സി. റോ​സ​ക്കു​ട്ടി, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റും ബ​ത്തേ​രി മു​ൻ എം​എ​ൽ​എ​യു​മാ​യ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​വി. ബാ​ല​ച​ന്ദ്ര​ൻ, കെ.​എ​ൽ. പൗ​ലോ​സ്, കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പി.​പി. ആ​ലി എ​ന്നി​വ​ർ ക​ൽ​പ്പ​റ്റ സീ​റ്റി​ൽ വ​ട്ട​മി​ടു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​രാ​ണ്. പാ​ർ​ട്ടി​യി​ലെ പ​ര​ന്പ​രാ​ഗ​ത എ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള ഡി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ജെ. മാ​ണി എ​ന്നി​വ​രും ക​ൽ​പ്പ​റ്റ സീ​റ്റ് മോ​ഹി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​ര​യി​ലു​ണ്ട്. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ട്ര​ട​റി കെ.​പി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും വ​യ​നാ​ട്ടി​ലെ ജ​ന​റ​ൽ സീ​റ്റി​ൽ ക​ണ്ണേ​റു ന​ട​ത്തി​യ​വ​രാ​ണ്.
മു​സ്ലിം​ലീ​ഗ് കൂ​ടു​ത​ലാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന അ​സം​ബ്ലി സീ​റ്റു​ക​ളി​ലൊ​ന്നാ​ണ് ക​ൽ​പ്പ​റ്റ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് മു​സ്ലിം​ലീ​ഗി​നു ല​ഭി​ക്ക​ണ​മെ​ന്നു പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. ഈ ​പ്ര​മേ​യം ജി​ല്ലാ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചു സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു അ​യ​ച്ചി​ട്ടു​ണ്ട്. മു​സ്ലിം ലീ​ഗി​ലെ യു​വ​നി​ര​യി​ല​ട​ക്ക​മു​ള്ള​വ​ർ ക​ൽ​പ്പ​റ്റ സീ​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ ത​ത്പ​ര​രു​മാ​ണ്. മു​ല്ല​പ്പ​ള്ളി ക​ൽ​പ്പ​റ്റ​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന ഇ​വ​രെ​യെ​ല്ലാം ആ​കു​ല​ത​യി​ലാ​ക്കി. മു​ല്ല​പ്പ​ള്ളി ക​ൽ​പ്പ​റ്റ​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ കോ​ണ്‍​ഗ്ര​സ​ല്ലേ, എ​ന്തും സം​ഭ​വി​ക്കാ​മെ​ന്നാ​ണ് ജി​ല്ല​യി​ലെ പാ​ർ​ട്ടി നേ​താ​ക്ക​ളി​ൽ ഒ​രാ​ൾ പ്ര​തി​ക​രി​ച്ച​ത്.