മു​ല്ല​പ്പ​ള്ളി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം: മു​സ്ലിം​ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി
Wednesday, January 20, 2021 12:08 AM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ വി​യോ​ജി​പ്പു പ്ര​ക​ട​മാ​ക്കി മു​സ്ലിം​ലീ​ഗ് വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി യ​ഹ്യാ​ഖാ​ൻ ത​ല​യ്ക്ക​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന വി​വാ​ദ​ത്തി​ൽ. ക​ൽ​പ്പ​റ്റ​യി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​ർ ജി​ല്ല​യി​ൽ​ത്ത​ന്നെ ഉ​ണ്ടെ​ന്നും മു​ല്ല​പ്പ​ള്ളി വേ​ണ​മെ​ന്നി​ല്ലെ​ന്നു​മാ​ണ് യ​ഹ്യാ​ഖാ​ൻ ത​ല​യ്ക്ക​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത്.
ഇ​തി​നോ​ടു കോ​ണ്‍​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നെ​ഹ്റു ദ​ർ​ശ​ൻ വേ​ദി വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു. സെ​ക്ര​ട്ട​റി​യു​ടെ പ്ര​സ്താ​വ​ന മു​സ്ലിം​ലീ​ഗ് നേ​തൃ​ത്വ​ത്തെ​യും ചൊ​ടി​പ്പി​ച്ചു. ജി​ല്ല​യി​ലെ നാ​ലു ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രി​ൽ ഒ​രാ​ളാ​യ യ​ഹ്യാ​ഖാ​ന്‍റെ പ്ര​സ്താ​വ​ന പാ​ർ​ട്ടി സം​വി​ധാ​ന​ത്തി​നു നി​ര​ക്കാ​ത്ത​താ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ് മു​സ്ലിം​ലീ​ഗ് നേ​താ​ക്ക​ളി​ൽ പ​ല​രും.
ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ മു​ല്ല​പ്പ​ള്ളി​യെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ലെ​ന്ന മു​സ്ലിം​ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ പ്ര​സ്താ​വ​ന അ​നു​ചി​ത​മാ​ണെ​ന്നു നെ​ഹ്റു ദ​ർ​ശ​ൻ​വേ​ദി വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​പി. ശി​വ​ദാ​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യെ യു​ഡി​എ​ഫ് ഒൗ​ദ്യോ​ഗി​ക​മാ​യി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ക​ൽ​പ്പ​റ്റ​യി​ൽ മു​ല്ല​പ്പ​ള്ളി മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​യാ​ക്കി​യ​തി​നു മു​സ്ലിം​ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വ് വി​റ​ളി​പി​ടി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. മു​ല്ല​പ്പ​ള്ളി ക​ൽ​പ്പ​റ്റ​യി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ മു​സ്ലിം​ലീ​ഗും ഉ​ൾ​പ്പെ​ട്ട യു​ഡി​എ​ഫ് തീ​രു​മാ​നം അ​നു​സ​രി​ച്ചാ​യി​രി​ക്കും. കോ​ണ്‍​ഗ്ര​സ് ആ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​മെ​ന്നു പാ​ർ​ട്ടി ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നും ദ​ർ​ശ​ൻ​വേ​ദി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.