ലൈഫ് ഭവന പദ്ധതി: ജി​ല്ല​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത് 12,023 ഭ​​വനങ്ങ​ൾ
Wednesday, January 20, 2021 12:08 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ൻ വ​ഴി വ​യ​നാ​ട് ജി​ല്ല​യി​ൽ ഇ​തി​ന​കം 12,023 ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പൊ​തു​വി​ഭാ​ഗ​ത്തി​ൽ 4953 വീ​ടു​ക​ളും 6455 പ​ട്ടി​ക​വ​ർ​ഗ വീ​ടു​ക​ളും 615 പ​ട്ടി​ക​ജാ​തി വീ​ടു​ക​ളു​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റി​യ​ത്. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ല​ക്ഷ്യ​മി​ട്ട 13274 വീ​ടു​ക​ളി​ൽ 1251 വീ​ടു​ക​ളാ​ണ് ഇ​നി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്. ഇ​വ​യി​ൽ 460 വീ​ടു​ക​ൾ പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കും 142 പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കു​മു​ള്ള​വ​യാ​ണ്.
ലൈ​ഫ് പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്ത് ര​ണ്ട​ര ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യ​തി​ന്‍റെ പ്ര​ഖ്യാ​പ​നം 28 ന് ​രാ​വി​ലെ 10.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ ഇ​ത് സം​ബ​ന്ധി​ച്ച് ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ക​ല​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ല്ലാ ന​ഗ​ര​സ​ഭ​ക​ളി​ലും ഗ്രാ​മ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ങ്ങ​ളി​ലും രാ​വി​ലെ 10 ന് ​ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മം ന​ട​ത്തും. പ​ദ്ധ​തി​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന വീ​ടു​ക​ളു​ടെ നി​ർ​മാ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ജീ​വ​നോ​പാ​ധി​ക​ൾ ക​ണ്ടെ​ത്താ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​നും ജി​ല്ലാ ക​ള​ക്ട​ർ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.
യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു, ബ​ത്തേ​രി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ്, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ ടീ​ച്ച​ർ, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ സി​ബി വ​ർ​ഗീ​സ് മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.