പ​ഠ​ന റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി
Monday, January 18, 2021 11:45 PM IST
ക​ൽ​പ്പ​റ്റ: ഹ്യൂം ​സെ​ന്‍റ​ർ ഫോ​ർ ഇ​ക്കോ​ള​ജി​യും ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തും ചേ​ർ​ന്ന് വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ്ര​ള​യ ഉ​രു​ൾ പൊ​ട്ട​ൽ പ​ഠ​ന റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി. ന്ധ​വ​യ​നാ​ട്ടി​ൽ ഇ​നി വേ​ണ്ട​ത് ജാ​ഗ്ര​ത​ന്ധ എ​ന്ന പേ​രി​ൽ പു​സ്ത​ക​മാ​യാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി​യ​ത്.
ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ര​നെ​ല്ലൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച പു​സ്ത​തോ​ത്സ​വ വേ​ദി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ പു​സ്ത​കം വൈ​ത്തി​രി താ​ലൂ​ക്ക് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി പി. ​സു​മേ​ഷി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പ​രി​ഷ​ത് ജി​ല്ലാ സെ​ക്ര​ട്ട​റി ദേ​വ​സ്യ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കു​ഞ്ഞി​കൃ​ഷ്ണ​ൻ, പി. ​സു​രേ​ഷ് ബാ​ബു, പി.​സി. ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
2018 ലെ​യും 2019 ലെ​യും പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​ക്കി​യ ആ​ഘാ​തം പ​ഠ​ന വി​ധേ​യ​മാ​ക്കി ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​യ്ക്കാ​തി​രി​ക്കാ​ൻ എ​ന്തൊ​ക്കെ മു​ൻ ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണം എ​ന്ന നി​ർ​ദേ​ശ​ങ്ങ​ളോ​ട് കൂ​ടി ആ​ണ് പ​ഠ​ന റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. റി​പ്പോ​ർ​ട്ട് നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ആ ​റി​പ്പോ​ർ​ട്ട് ആ​ണ് ഇ​പ്പോ​ൾ പു​സ്ത​ക രൂ​പ​ത്തി​ൽ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ മ​ഴ​യു​ടെ​യും ഉ​രു​ൾ​പൊ​ട്ട​ലു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ളും ഭൂ​പ്ര​കൃ​തി​യു​ടെ ച​രി​വും മ​ണ്ണി​ന്‍റെ ഘ​ട​ന​യും നീ​ർ​ച്ചാ​ലു​ക​ളു​ടെ വി​ന്യാ​സ​വും ക​ണ​ക്കി​ലെ​ടു​ത്തു ഉ​പ​ഗ്ര​ഹ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​കൊ​ണ്ട് ഒ​രു പ​രി​ധി​യി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ചാ​ൽ ഉ​രു​ൾ പൊ​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ മു​ൻ കൂ​ട്ടി ക​ണ്ടെ​ത്താ​ൻ ന​മു​ക്ക് ക​ഴി​യും.
വ​യ​നാ​ട്ടി​ലെ ഓ​രോ പ​ഞ്ചാ​യ​ത്ത​ലേ​യും ഇ​ത്ത​രം സ്ഥ​ല​ങ്ങ​ൾ മാ​പ്പ് ചെ​യ്തു റി​പോ​ർ​ട്ട​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​ലു​ണ്ടാ​യ മ​ഴ​യു​ടെ അ​ള​വു​ക​ൾ വി​ശ​ക​ല​നം ചെ​യ്യു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ കു​റ​വു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഒ​രു ജി​ല്ല​യാ​യി​രു​ന്നു വ​യ​നാ​ട്.
2017 ൽ 37 ​ശ​ത​മാ​നം മ​ഴ കു​റ​വാ​ണു വ​യ​നാ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ 2018 ൽ ​കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും പെ​യ്ത പോ​ലെ വ​യ​നാ​ട്ടി​ലും സാ​ധാ​ര​ണ​യി​ൽ കൂ​ടി​യ മ​ഴ ല​ഭി​ക്കു​ക​യു​ണ്ടാ​യി. 2018 ൽ ​വ​യ​നാ​ട്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ 10 മു​ത​ൽ 80 ശ​ത​മാ​നം വ​രെ കൂ​ടു​ത​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.