ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യി
Monday, January 18, 2021 11:45 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു​വാ​ണ് (മേ​പ്പാ​ടി ഡി​വി​ഷ​ൻ) ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി ഉ​ഷാ ത​ന്പി​യേ​യും (പു​ൽ​പ്പ​ള്ളി ഡി​വി​ഷ​ൻ) പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യി ബീ​ന ജോ​സി​നേ​യും (മു​ള​ള​ൻ​കൊ​ല്ലി ഡി​വി​ഷ​ൻ) തെ​ര​ഞ്ഞെ​ടു​ത്തു.
പ​ടി​ഞ്ഞാ​റ​ത്ത​റ ഡി​വി​ഷ​ൻ അം​ഗം എം.​മു​ഹ​മ്മ​ദ് ബ​ഷീ​റാ​ണ് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ. ജു​നൈ​ദ് കൈ​പ്പാ​ണി (വെ​ള​ള​മു​ണ്ട ഡി​വി​ഷ​ൻ) ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക്ക് വ​ര​ണാ​ധി​കാ​രി​യാ​യ എ​ഡി​എം കെ. ​അ​ജീ​ഷ് നേ​തൃ​ത്വം ന​ൽ​കി.