ജില്ലാ പഞ്ചായത്ത് ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തു പു​നഃ​പ​രി​ശോ​ധി​ക്ക​ണം: സം​ഷാ​ദ് മ​ര​യ്ക്കാ​ർ
Sunday, January 17, 2021 11:03 PM IST
ക​ൽ​പ്പ​റ്റ: ബ​ജ​റ്റി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തു പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ സ​ർ​ക്കാ​രി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി വി​ഹി​ത​ത്തി​ന്‍റെ ആ​കെ തു​ക​യി​ൽ 17 കോ​ടി​യോ​ളം രൂ​പ​യു​ടെ കു​റ​വ് വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് മാ​ത്രം ഉ​ണ്ടാ​യി​ട്ടു​ണ്ട്.
കോ​വി​ഡ് കാ​ല​ത്ത് പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ സ്പി​ൽ​ഓ​വ​ർ വ​ർ​ക്കി​ന് കൂ​ടു​ത​ൽ തു​ക മാ​റ്റി​വ​യ്ക്കേ​ണ്ട​തു​ണ്ട്. ഇ​തു പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്നാ​കു​ന്പോ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​ല പ​ദ്ധ​തി​ക​ളും ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്നും സം​ഷാ​ദ് പ​റ​ഞ്ഞു.