ജ​യ​ശ്രീ സ്കൂ​ളി​ൽ എ​ൻ​എ​സ്എ​സ് ഉ​പ​ജീ​വ​നം പ​ദ്ധ​തി ആരംഭിച്ചു
Sunday, January 17, 2021 12:19 AM IST
പു​ൽ​പ്പ​ള്ളി: ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഉ​പ​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ​പ്പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ന്ദു പ്ര​കാ​ശ് നി​ർ​വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​ജി. ദി​നേ​ഷ് കു​മാ​ർ, ജെ​യി​ൻ ആ​ന്‍റ​ണി, ന​ന്ദ​ന നാ​രാ​യ​ണ​ൻ, ന​ഹി​ത, ര​ഹ​ന, എം.​സി. സാ​ബു, പി.​ആ​ർ. തൃ​ദീ​പ് കു​മാ​ർ, സ​ജി വ​ർ​ഗീ​സ്, എം.​വി. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.