എം.​എം. ജോ​സ​ഫി​ന്‍റെ സ​ത്യ​ഗ്ര​ഹം ഏ​ഴാം ദി​വ​സ​ത്തി​ലേ​ക്ക്
Sunday, January 17, 2021 12:19 AM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്പി​ൽ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം.​എം. ജോ​സ​ഫ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം ഏ​ഴാം ദി​വ​സ​ത്തി​ലേ​ക്ക്.
ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​നു വേ​ണ്ടി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ത​ന്‍റെ അ​ഞ്ച് ഏ​ക്ക​ർ ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നാ​ണ് 86 കാ​ര​നാ​യ ജോ​സ​ഫ് സ​മ​ര​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്. ത​ന്‍റെ ന്യാ​യ​മാ​യ അ​വ​കാ​ശ​ത്തി​ന് വേ​ണ്ടി 41 വ​ർ​ഷ​മാ​യി പൊ​രു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​യോ​വൃ​ദ്ധ​നാ​യ ജോ​സ​ഫി​നെ അ​വ​ഗ​ണി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ ലോ​ബി​യു​ടെ നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും വ​യ​നാ​ട് സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ർ ഹാ​രി​സ് ബാ​ഖ​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ ആ​റാം ദി​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പൂ​ലാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. ഉ​മ്മ​ർ, സി.​പി. അ​ഷ്റ​ഫ്, പി. ​കു​ഞ്ഞാ​ലി, സ​മി​തി താ​ലൂ​ക്ക് ക​ണ്‍​വീ​ന​ർ ഇ.​പി. ജേ​ക്ക​ബ്, പി. ​ഷ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ര​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​രി​പാ​ടി​ക​ൾ 19 ന് ​ക​ൽ​പ്പ​റ്റ​യി​ൽ ചേ​രു​ന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ യോ​ഗം രൂ​പം ന​ൽ​കും.