കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ക​ർ​ഷ​ക മി​ത്ര​യു​ടെ പാ​ഷ​ൻ ഫ്രൂ​ട്ട് വി​ള​വെ​ടു​പ്പ് തു​ട​ങ്ങി
Sunday, January 17, 2021 12:19 AM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ക​ർ​ഷ​ക മി​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മീ​ന​ങ്ങാ​ടി പ​ന്നി​മു​ണ്ട​യി​ൽ ആ​രം​ഭി​ച്ച പാ​ഷ​ൻ ഫ്രൂ​ട്ട് കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. ക​ർ​ഷ​ക മി​ത്ര ഡ​യ​റ​ക്ട​ർ ഒ.​ടി. സു​ധീ​ർ, കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ർ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ര​ണ്ട​ര ഏ​ക്ക​റി​ൽ ആ​ണ് പാ​ഷ​ൻ ഫ്രൂ​ട്ട് കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. ഒ​ന്നാം ഘ​ട്ട നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞു ര​ണ്ടാം​ഘ​ട്ട പു​ഞ്ച നെ​ൽ​കൃ​ഷി​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് ക​ർ​ഷ​ക മി​ത്ര അം​ഗ​ങ്ങ​ൾ. ക​ർ​ഷ​ക മി​ത്ര​യു​ടെ ജൈ​വ അ​രി ഉ​ട​നെ പു​റ​ത്തി​റ​ക്കും എ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
കെ​പി​എ​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യ്, പ​ദ്ധ​തി സെ​ക്ര​ട്ട​റി കെ.​പി. യൂ​സ​ഫ് ഹാ​ജി, ക​ണ്ണി​വ​ട്ടം കേ​ശ​വ​ൻ ചെ​ട്ടി, ടി.​പി. ശ​ശി, സ​ന്ധ്യ മ​നോ​ജ്, ധ​ന്യ പ്ര​വീ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.