ന​ട​വ​യ​ൽ-​ച​ങ്ങ​നാ​ശേ​രി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു
Sunday, January 17, 2021 12:19 AM IST
ന​ട​വ​യ​ൽ: മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​യി ന​ട​വ​യ​ൽ-​ച​ങ്ങ​നാ​ശേ​രി കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി അ​വ​സാ​നം കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​വീ​സ് നി​ർ​ത്തി​യ ബ​സ് ന​ട​വ​യ​ലി​ലെ ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.
ന​ട​വ​യ​ൽ ടൗ​ണി​ന് അ​ഴ​കാ​യി ക​ഴി​ഞ്ഞ 38 വ​ർ​ഷ​ത്തോ​ളം ജ​ന​ങ്ങ​ളു​ടെ ആ​ത്മാ​വാ​യി മാ​റി​യ ഈ ​ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി ഏ​റെ ത്യാ​ഗം സ​ഹി​ക്കേ​ണ്ടി വ​ന്നു. ച​ങ്ങ​നാ​ശേ​രി കെഎ​സ്ആ​ർ​ടി​സി ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, ന​ട​വ​യ​ൽ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം ആ​ർ​ച്ച് പ്രീ​സ്റ്റ് ജോ​സ് മേ​ച്ചേ​രി, ന​ട​വ​യ​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് ബ​സ് സ​ർ​വീ​സ് വീ​ണ്ടും ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.
ന​ട​വ​യ​ലി​ൽ എ​ത്തി​യ ബ​സി​ന് ന​ൽ​കി​യ സ്വീ​ക​ര​ണം തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം ആ​ർ​ച്ച് പ്രീ​സ്റ്റ് ജോ​സ് മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​റി​ച്ചാ​ത്ത്, ടോ​ജോ ഐ​ക്ക​ര, ഫാ. ​നി​ധി​ൻ, ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ന​ട​വ​യ​ൽ ടൗ​ണി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന ബ​സ് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 5.50 ന് ​ച​ങ്ങ​നാ​ശേ​രി​ക്ക് പു​റ​പ്പെ​ടും.