തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, January 16, 2021 12:37 AM IST
പു​ൽ​പ്പ​ള്ളി: പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്നു മു​ത​ൽ 24 വ​രെ​യാ​ണ് തി​രു​നാ​ൾ. തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​ജെ​യ്സ് പൂ​ത​ക്കു​ഴി കൊ​ടി​യു​യ​ർ​ത്തി.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 23 ന് ​മി​ഷ​ൻ ലീ​ഗ് രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ലും ത​രി​യോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ജി പു​ഞ്ച​യി​ലും പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 16 ന് ​ക​ഴു​ന്ന് ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും തി​രു​നാ​ൾ ആ​ഘോ​ഷം.