ഇതര സം​സ്ഥാ​ന​ത്തു നി​ന്നു നെ​ല്ല് എ​ത്തി​ക്കു​ന്നു​വെ​ന്ന് പ​രാ​തി: സം​ഭ​ര​ണ ന​ട​പ​ടി​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
Thursday, January 14, 2021 12:21 AM IST
ക​ൽ​പ്പ​റ്റ: സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ല്ല് സം​ഭ​ര​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ അ​ന്യ സം​സ്ഥാ​ന​ത്തു നി​ന്നു നെ​ല്ല് എ​ത്തി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​തു​ട​ർ​ന്ന് സം​ഭ​ര​ണ ന​ട​പ​ടി​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു.
ഇതരസം​സ്ഥാ​ന​ത്തു നി​ന്നു​ള്ള നെ​ല്ല് പ​ന​മ​രം, മാ​ന​ന്ത​വാ​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ സം​ഭ​രി​ച്ച് ഇ​വി​ടു​ത്തെ ക​ർ​ഷ​ക​രു​ടെ പേ​രി​ൽ സ​പ്ലൈ​കോ വ​ഴി ന​ൽ​കു​ന്നു​ണ്ടെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​ഭ​ര​ണ ന​ട​പ​ടി​ക​ളി​ൽ കൃ​ഷി ഭ​വ​നു​ക​ളു​ടെ നി​യ​ന്ത്ര​ണം ഉ​റ​പ്പു​വ​രു​ത്തി സം​ഭ​ര​ണ ന​ട​പ​ടി​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​ത്. നെ​ല്ല് സം​ഭ​ര​ണ​ത്തി​നാ​യി ക​ർ​ഷ​ക​ർ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു കൃ​ഷി ഭ​വ​നു​ക​ളി​ലാ​ണ് രേ​ഖ​ക​ൾ ന​ൽ​കു​ന്ന​ത്. കൃ​ഷി ഓ​ഫീ​സ​ർ ഇ​വ​യു​ടെ​യും കൃ​ഷി സ്ഥ​ല​ത്തി​ന്‍റെ​യും പ​രി​ശോ​ധ​ന ന​ട​ത്തി അം​ഗീ​ക​രി​ക്കു​ന്ന കൃ​ഷി സ്ഥ​ല​ത്തി​ന്‍റെ വി​സ്തീ​ർ​ണ​ത്തി​നാ​നു​പാ​തി​ക​മാ​യി ഒ​രേ​ക്ക​റി​ന് 2000 കി​ലോ എ​ന്ന​തോ​തി​ൽ ആ​ണ് സ​പ്ലൈ​കോ സം​ഭ​രി​ക്കു​ന്ന​ത്. കൃ​ഷി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ കൃ​ഷി ഭ​വ​നു​ക​ൾ ആ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.
സ​പ്ലൈ​കോ അ​ധി​കൃ​ത​ർ അ​ല്ല. പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ല് സം​ഭ​ര​ണം പൂ​ർ​ണ​മാ​യും കൃ​ഷി ഭ​വ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ ആ​ക്കി കൃ​ഷി​ഭ​വ​നു​ക​ളി​ൽ നി​ന്നും വി​ള​വ് തി​ട്ട​പ്പെ​ടു​ത്തി സം​ഭ​ര​ണ​ത്തി​നാ​യി നി​ശ്ച​യി​ക്കു​ന്ന ദി​വ​സം ക​ർ​ഷ​ക​ർ സ​പ്ലൈ​കോ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള നെ​ല്ല്, സം​ഭ​ര​ണ കേ​ന്ദ്ര​മാ​യ പ​ന​മ​രം മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തു ഉ​ച്ച​ക്ക് 12 നു​ള്ളി​ൽ എ​ത്തി​ക്ക​ണം.
ഏ​തെ​ങ്കി​ലും ക​ർ​ഷ​ക​ർ സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ അ​വ​രെ സം​ഭ​ര​ണ ന​ട​പ​ടി​ക​ളി​ൽ നി​ന്നും മാ​റ്റി​നി​ർ​ത്തു​ക​യും നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. ജി​ല്ല​യി​ൽ ഒ​ന്നാം സീ​സ​ണ്‍ നെ​ല്ല് സം​ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1250 ഓ​ളം ക​ർ​ഷ​ക​രി​ൽ നി​ന്നാ​യി 2750 മെ​ട്രി​ക് ട​ണ്‍ നെ​ല്ല് സം​ഭ​രി​ച്ച​താ​യി പാ​ടി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.