കൊ​ല​കൊ​ന്പ​യി​ൽ കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല
Wednesday, January 13, 2021 12:35 AM IST
ഉൗ​ട്ടി: കു​ന്നൂ​ർ കൊ​ല​കൊ​ന്പ​യി​ൽ ഗ്രൈ​ക്ക് മോ​ർ എ​സ്റ്റേ​റ്റി​ൽ നി​ന്ന് കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ന്പ​ത് സ്പെ​ഷ​ൽ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് സൂ​പ്്ര ഡോ.​വി. ശ​ശി​മോ​ഹ​ൻ അ​റി​യി​ച്ചു.
ഡി​വൈ​എ​സ്പി മോ​ഹ​ൻ നി​വാ​സി​ന്‍റെ മേ​ൽ നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ഝാ​ർ​ഖ് സ്വ​ദേ​ശി ല​ക്ഷ്മ​ണ​ന്‍റെ മ​ക​ൾ പ്രീ​തി​കു​മാ​രി(​എ​ട്ട്)​യെ​യാ​ണ് കാ​ണാ​താ​യ​ത്. തേ​യി​ല തോ​ട്ട​ത്തി​ലും സ​മീ​പ​ത്തെ പു​ഴ​യി​ലും വീ​ടു​ക​ളി​ലും പെ​ണ്‍​കു​ട്ടി​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.