കൽപ്പറ്റ: വയനാട്ടിൽ 207 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. രണ്ട് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 205 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധ. 10 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. രണ്ടു പേർ പുറമേനിന്നു എത്തിയതാണ്. 110 പേർ രോഗമുക്തി നേടി.
പൂതാടി-27, മാനന്തവാടി, ബത്തേരി-19, തവിഞ്ഞാൽ, കണിയാന്പറ്റ-17 വീതം, കൽപ്പറ്റ-16, മുട്ടിൽ-12, വൈത്തിരി-10, മൂപ്പൈനാട്-ഒന്പത്, തിരുനെല്ലി-ഏഴ്, പടിഞ്ഞാറത്തറ, നെൻമേനി-ആറുവീതം, എടവക, പൊഴുതന-അഞ്ചുവീതം, കോട്ടത്തറ, മേപ്പാടി, നൂൽപ്പുഴ, പുൽപ്പള്ളി, വെള്ളമുണ്ട-നാലുവീതം, അന്പലവയൽ, പനമരം, തരിയോട്, വെങ്ങപ്പള്ളി-രണ്ടുവീതം, മീനങ്ങാടി, മുള്ളൻകൊല്ലി-ഒന്നുവീതം എന്നിങ്ങനെയാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ കണക്ക്. കർണാടകയിൽനിന്നുവന്ന നൂൽപ്പുഴ സ്വദേശിയും ഹരിയാനയിൽ നിന്നെത്തിയ പനമരം സ്വദേശിയുമാണ് രോഗം സ്ഥിരീകരിച്ച മറ്റാളുകൾ.
ബത്തേരി, പടിഞ്ഞാറത്തറ-അഞ്ചുവീതം, കൽപ്പറ്റ, നൂൽപ്പുഴ-മൂന്നുവീതം, തിരുനെല്ലി, നെൻമേനി, മേപ്പാടി-രണ്ടുവീതം, മൂപ്പൈനാട്, കണിയാന്പറ്റ, പുൽപ്പള്ളി, തൊണ്ടർനാട്, മാനന്തവാടി, കോട്ടത്തറ, പൊഴുതന, മീനങ്ങാടി, വൈത്തിരി, മുട്ടിൽ-ഒന്നുവിതം, ചികിത്സയിലായിരുന്ന 78 പേർ എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം.
ജില്ലയിൽ ഇതിനകം 19,064 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 16242 പേർ രോഗമുക്തരായി. 114 പേർ മരിച്ചു. 2708 പേർ ചികിത്സയിലാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി 495 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 557 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ 8,930 പേരാണ് നിരീക്ഷണത്തിൽ.