പ്ര​ധാ​ന​മ​ന്ത്രി​ക്കു കെ.​സി. റോ​സ​ക്കു​ട്ടി ക​ത്ത​യ​ച്ചു
Wednesday, January 13, 2021 12:34 AM IST
ക​ൽ​പ്പ​റ്റ: ക​ടു​വ​ക​ളി​ൽ​നി​ന്നു വ​യ​നാ​ട​ൻ ജ​ന​ത​യു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു നാ​ഷ​ണ​ൽ ടൈ​ഗ​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ അ​ഥോ​റി​റ്റി അ​ധ്യ​ക്ഷ​നു​മാ​യ പ്ര​ധാ​മ​ന്ത്രി​ക്കു ക​ത്ത് ഇ ​മെ​യി​ൽ ചെ​യ്ത​താ​യി കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റും ബ​ത്തേ​രി മ​ണ്ഡ​ലം മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​സി. റോ​സ​ക്കു​ട്ടി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​വ​ള്ളി​യി​ൽ ചെ​ത​ല​ത്ത് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ടി. ​ശ​ശി​കു​മാ​റി​നു ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​ണെ​ന്നു അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.
ക​ർ​ണാ​ട​ക​യി​ലെ നാ​ഗ​ര​ഹോ​ള, ബ​ന്ദി​പ്പു​ര, ത​മി​ഴ്നാ​ട്ടി​ലെ മു​തു​മ​ല ക​ടു​വാ​സ​ങ്കേ​ത​ങ്ങ​ളോ​ടു ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​മാ​ണ് വ​യ​നാ​ട്. ക​ടു​വാ​സ​ങ്കേ​തം അ​ല്ലെ​ങ്കി​ലും വ​യ​നാ​ട്ടി​ൽ നോ​ർ​ത്ത്, സൗ​ത്ത് വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​നു​ക​ളി​ലെ വ​ന​ങ്ങ​ളി​ൽ 150ൽ​പ​രം ക​ടു​വ​ക​ളു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​യ​ൽ സം​സ്ഥാ​ന വ​ന​ങ്ങ​ളി​ലെ ക​ടു​വ​ക​ളും ജി​ല്ല​യി​ൽ എ​ത്തു​ന്നു​ണ്ട്. ക​ർ​ണാ​ട​ക വ​ന​ത്തി​ൽ​നി​ന്നു ക​ബ​നി ന​ദി ക​ട​ന്നെ​ത്തി​യ ക​ടു​വ​യാ​ണ് കൊ​ള​വ​ള്ളി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ങ്ങ​ളെ മു​ൾ​മു​ന​യി​ലാ​ക്കി​യ​ത്.
വ​യ​നാ​ട്ടി​ൽ സ​മീ​പ​കാ​ല​ത്തു മൂ​ന്നു പേ​രെ ക​ടു​വ കൊ​ന്നു. നി​ര​വ​ധി​യാ​ളു​ക​ൾ​ക്കു ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. റേ​ഞ്ച് ഓ​ഫീ​സ​ർ ശ​ശി​കു​മാ​റി​നു​നേ​രേ മു​ന്പും ക​ടു​വ ആ​ക്ര​മ​ണം ഉണ്ടാ​യി. അ​നേ​കം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ക​ടു​വ​ക​ൾ കൊ​ന്നു​തി​ന്നു. പ്രാ​യാ​ധി​ക്യ​വും പ​രി​ക്കു​ക​ളും മൂ​ലം വ​ന​ത്തി​ൽ ഇ​ര​തേ​ടാ​ൻ ക​ഴി​യാ​ത്ത ക​ടു​വ​ക​ളാ​ണ് വി​ശ​പ്പ​ക​റ്റു​ന്ന​തി​നാ​യി ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്.
ക​ടു​വ​ക​ളി​ൽ​നി​ന്നു ജ​ന​ങ്ങ​ളെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നു ശാ​സ്ത്രീ​യ പ​ദ്ധ​തി​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണം. ഇ​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ നാ​ഷ​ണ​ൽ ടൈ​ഗ​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ അ​ഥോ​റി​റ്റി ത​യാ​റാ​ക​ണം. ക​ടു​വാ​സ​ങ്കേ​തം അ​ല്ലാ​ത്ത​തു​കൊ​ണ്ട് വ​യ​നാ​ടി​നു ഫ​ണ്ട് അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ട് തി​രു​ത്ത​ണം. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ നാ​ഷ​ണ​ൽ ടൈ​ഗ​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ അ​ഥോ​റി​റ്റി​യി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം. ഇ​ര​തേ​ടാ​ൻ ശേ​ഷി​യി​ല്ലാ​ത്ത ക​ടു​വ​ക​ൾ​ക്കാ​യി വ​ന​ത്തി​ന​ക​ത്തു അ​ടി​യ​ന്ത​ര​മാ​യി പു​ന​ര​ധി​വാ​സ​കേ​ന്ദ്രം സ്ഥാ​പി​ക്ക​ണം.
ക​ടു​വ​ക​ളെ നി​ര​ന്ത​രം ട്രാ​ക്ക് ചെ​യ്തു സാ​ന്നി​ധ്യം എ​വി​ടെ​യാ​ണെ​ന്നു മ​ന​സി​ലാ​ക്ക​ണം. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ​ക്കു സ​മീ​പം ക​ടു​വ​ക​ൾ എ​ത്തി​യാ​ൽ ജ​ന​ങ്ങ​ളെ സ​മ​യ​ബ​ന്ധി​ത​മാ​യി അ​റി​യി​ക്ക​ണം. വ​യ​നാ​ട്ടി​ലെ മൂ​ന്നു വ​നം ഡി​വി​ഷ​നു​ക​ളി​ലു​മു​ള്ള വ​ന​പാ​ല​ക​രി​ൽ ക​ടു​വ​ക​ളെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു തു​ര​ത്തു​ന്ന​തി​നു നി​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു വി​ദ​ഗ്ധ പ​രി​ശീ​ല​ന​വും ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ക്ക​ണം. ഇ​തി​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലും പ്ര​ധാ​ന​മ​ന്ത്രി​ക്കു​ള്ള ക​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.
ക​ടു​വ​യ്ക്കു പു​റ​മേ ആ​ന, പു​ലി ശ​ല്യ​വും ജി​ല്ല​യി​ൽ വ​ർ​ധി​ക്കു​ക​യാ​ണ്. ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി ജോ​ലി ചെ​യ്യേ​ണ്ട നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​ണ് വ​ന​പാ​ല​ക​ർ. ഈ ​യാ​ഥാ​ർ​ഥ്യം സ​ർ​ക്കാ​രും വ​നം വ​കു​പ്പി​ലെ മേ​ധാ​വി​ക​ളും ക​ണ്ണു​തു​റ​ന്നു കാ​ണ​ണം. സ്വ​യം ര​ക്ഷ​യ്ക്കു​ള്ള ആ​യു​ധ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പ​രി​ശീ​ല​ന​വും വ​ന​പാ​ല​ക​ർ​ക്കു അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​ടി​കാ​ട്ടു​ന്ന​തു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും റോ​സ​ക്കു​ട്ടി പ​റ​ഞ്ഞു.