മു​ള്ള​ൻ​കൊ​ല്ലി​യി​ൽ പോ​രാ​ട്ടം തീ​പാ​റും
Wednesday, December 2, 2020 11:37 PM IST
പു​ൽ​പ്പ​ള്ളി: യു​ഡി​എ​ഫി​ന് മേ​ൽ​ക്കൈ​യു​ള്ള മു​ള്ള​ൻ​കൊ​ല്ലി ഡി​വി​ഷ​ൻ പി​ടി​ച്ചെ​ടു​ക്കാ​ൻ എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ മു​ള്ള​ൻ​കൊ​ല്ലി ഡി​വി​ഷ​നി​ൽ ഇ​ത്ത​വ​ണ പോ​രാ​ട്ട​ത്തി​ന് തീ ​പാ​റും. യു​ഡി​എ​ഫി​ലെ ബീ​ന ക​രി​മാം​കു​ന്നേ​ലും എ​ൽ​ഡി​എ​ഫി​ലെ ഗോ​ൾ​ഡ തോ​മ​സും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി ബി​ജെ​പി​യി​ലെ ആ​ശാ ഷാ​ജി​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് രൂ​പീ​കൃ​ത​മാ​യ​തി​ന് ശേ​ഷം കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ മാ​ത്രം വി​ജ​യി​ച്ച ഡി​വി​ഷ​ൻ കൂ​ടി​യാ​ണി​ത്. ക​ഴി​ഞ്ഞ ത​വ​ണ കോ​ണ്‍​ഗ്ര​സി​ലെ വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വ​ൽ 2800 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ 14 ഉം ​പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് വാ​ർ​ഡു​ക​ളും പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ നാ​ല് വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഡി​വി​ഷ​ൻ.

ഇ​ത്ത​വ​ണ​യെ​ങ്കി​ലും യു​ഡി​എ​ഫി​ന്‍റെ കോ​ട്ട​യി​ൽ വി​ജ​യി​ച്ചു ക​യ​റാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ്. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​ൽ​ഡി​എ​ഫി​ലെ​ത്തി​യ​താ​ണ് അ​വ​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്. നി​ര​വ​ധി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് കു​ടും​ബ​ങ്ങ​ളു​ള്ള പ്ര​ദേ​ശം കൂ​ടി​യാ​ണി​വി​ടം.
മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ട്ര​ഷ​റ​ർ കൂ​ടി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യ ബീ​ന ക​രി​മാം​കു​ന്നേ​ൽ. കാ​ർ​ഷി​ക കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള അം​ഗ​മാ​യ ബീ​ന എ​സ്എ​സ്എ അ​ധ്യാ​പി​ക​യാ​യി ദീ​ർ​ഘ​കാ​ലം ജോ​ലി ചെ​യ്തി​രു​ന്നു. കെഎസ് യു​വി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ രം​ഗ​ത്തെ​ത്തു​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​യു​മാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യ മ​ര​ക്ക​ട​വ് സ്വ​ദേ​ശി ഗോ​ൾ​ഡ തോ​മ​സ് പ​ട്ടാ​ണി​ക്കൂ​പ്പ് സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്.
കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക കൂ​ടി​യാ​യ ഗോ​ൾ​ഡ ആ​ദ്യ​മാ​യാ​ണ് മ​ത്സ​ര​രം​ഗ​ത്ത്്. എ​ൽ​ഡി​എ​ഫ് കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന് ന​ൽ​കി​യ സീ​റ്റാ​ണി​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി ബി​ജെ​പി​യി​ലെ ആ​ശാ ഷാ​ജി പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​ണ്.

എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി ഡി​വി​ഷ​നി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ക്ക​മി​ട്ട് നി​ര​ത്തി​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ പ​ദ്ധ​തി​ക​ൾ എ​ടു​ത്തു​കാ​ട്ടി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യു​മാ​ണ് യു​ഡി​എ​ഫ് പ്ര​ചാ​ര​ണ രം​ഗ​ത്ത് മു​ന്നേ​റു​ന്ന​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന​വും ജ​ന​ക്ഷേ​മ​പ​ദ്ധ​തി​ക​ളു​മാ​യാ​ണ് എ​ൽ​ഡി​എ​ഫ് ഓ​ട്ട​ർ​മാ​രെ സ​മീ​പി​ക്കു​ന്ന​ത്. കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ വ​ര​ൾ​ച്ച​യും കൃ​ഷി​നാ​ശ​വും തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന വി​ഷ​യ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വ​ന്യ​മൃ​ഗ​ശ​ല്യ​വും ഈ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ കു​ടി​യേ​റ്റ മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ആ​രോ​ഗ്യ​രം​ഗ​ത്ത് മു​ള്ള​ൻ​കൊ​ല്ലി ഏ​റെ പി​ന്നി​ലാ​ണ്. ഇ​തെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തെ ച​ർ​ച്ച​യാ​കു​ന്പോ​ൾ ഇ​രു മു​ന്ന​ണി​ക​ൾ​ക്കു​മെ​തി​രെ ശ​ക്ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും ഉ​ന്ന​യി​ച്ചു കൊ​ണ്ടാ​ണ് എ​ൻ​ഡി​എ പ്ര​ചാ​ര​ണം തു​ട​രു​ന്ന​ത്.