പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Wednesday, December 2, 2020 11:37 PM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ബ​ത്തേ​രി ബ്ലോ​ക്കി​ലെ​യും ന​ഗ​ര​സ​ഭ​യി​ലെ​യും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. ബ​ത്തേ​രി സ​ർ​വ​ജ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ബ​ത്തേ​രി ബ്ലോ​ക്ക് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ എം.​ടി. ഹ​രി​ലാ​ൽ, ബ​ത്തേ​രി ന​ഗ​ര​സ​ഭ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ബേ​സി​ൽ പോ​ൾ, ബ്ലോ​ക്ക് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ കെ.​എ​സ്. സ​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ര​ണ്ട് ഷെ​ഡ്യൂ​ളു​ക​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ബ​ത്തേ​രി ബ്ലോ​ക്കി​ലെ 152 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ 152 പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​രും 152 ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രും 32 റി​സ​ർ​വ് ഓ​ഫീ​സ​ർ​മാ​രും പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ 35 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ 35 പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​രും 35 ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രും ഏ​ഴ് റി​സ​ർ​വ് ഓ​ഫീ​സ​ർ​മാ​രു​മാ​ണ് പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ക്കേ​ണ്ട രീ​തി, കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ, പോ​ളിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.