മാ​ന​ന്ത​വാ​ടി​യി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മിക്കു​മെ​ന്ന് യു​ഡി​എ​ഫ്
Wednesday, December 2, 2020 11:37 PM IST
മാ​ന​ന്ത​വാ​ടി: ടൗ​ണി​ൽ ആ​ധു​നി​ക ബ​സ് സ്റ്റാ​ൻ​ഡും വി​വി​ധ​യി​ട​ങ്ങ​ളി​ൽ ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ്ഡു​ക​ളും ബ​സ്ബേ​ക​ളും നി​ർ​മ്മി​ക്കു​മെ​ന്ന് യു​ഡി​എ​ഫ്.

മു​നി​സി​പ്പാ​ലി​റ്റി യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലാ​ണ് ഈ ​വാ​ഗ്ദാ​ന​ങ്ങ​ൾ. ആ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ളോ​ടെ മു​നി​സി​പ്പാ​ലി​റ്റി ഓ​ഫീ​സ് മ​ന്ദി​രം, പ​യ്യ​ന്പ​ള്ളി​യി​ൽ റീ​ജ​ണ​ൽ സെ​ന്‍റ​ർ, കൊ​യി​ലേ​രി​യി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ന​കേ​ന്ദ്രം, ടൗ​ണ്‍ ന​വീ​കി​ര​ണ​ത്തി​ന് മാ​സ്റ്റ​ർ പ്ലാ​ൻ, മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്കും പ്ര​ത്യ​കം പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, ഓ​പ്പ​ണ്‍​ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ങ്ങ​ൾ, അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി കാ​ർ​ഷി​ക ക്ഷീ​ര മേ​ഖ​ല​ക​ളി​ൽ 100 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ,

കു​റു​ക്ക​ൻ​മൂ​ല പി​എ​ച്ച്സി യി​ൽ കി​ട​ത്തി ചി​കി​ത്സ തു​ട​ങ്ങി നി​ര​വ​ധി വി​ക​സ​ന​കാ​ഴ്ച​പ്പാ​ടു​ക​ളാ​ണ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ യു​ഡി​എ​ഫ് മു​ന്നോ​ട്ട് വെ​ക്കു​ന്ന​ത്. അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗ്ഗീ​സ്, സി. ​കു​ഞ്ഞ​ബ്ദു​ള്ള, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.