കോ​വി​ഡ് രോ​ഗി​ക​ളു​ടെ വ​ർ​ധ​ന​: അ​തീ​വ ജാ​ഗ്ര​ത വേ​ണമെന്ന് ആ​രോ​ഗ്യ​വ​കു​പ്പ്
Wednesday, December 2, 2020 11:37 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദ്ദേ​ശം ന​ൽ​കി. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​വും കോ​വി​ഡ് ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വും രോ​ഗ​വ്യാ​പ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ക​യാ​ണ്.

പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ന​ത്ത ജാ​ഗ്ര​ത​യാ​ണ് ആ​വ​ശ്യം. ആ​ശു​പ​ത്രി​ക​ളി​ൽ വ​യോ​ജ​ന​ങ്ങ​ളു​ടെ​യും ജീ​വി​ത​ശൈ​ലി​രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രു​ടെ​യും ഐ​സി​യു അ​ഡ്മി​ഷ​ൻ കൂ​ടു​ക​യാ​ണ്. ഇ​ത് മ​ര​ണ നി​ര​ക്ക് കൂ​ടാ​ൻ ഇ​ട​യാ​ക്കും.

ജി​ല്ല​യി​ൽ വ​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും കോ​വി​ഡ് നി​യ​ന്ത്ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു.