ഗോ​പാ​ല​ന്‍റെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​ക​ണം: പി.​കെ. ജ​യ​ല​ക്ഷ്മി
Wednesday, December 2, 2020 11:35 PM IST
ക​ൽ​പ്പ​റ്റ: കേ​ണി​ച്ചി​റ​യി​ൽ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ച പാ​ൽ​ന​ട കോ​ള​നി​യി​ലെ ഗോ​പാ​ല​ന്‍റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് മു​ൻ പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ മ​ന്ത്രി​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ. ജ​യ​ല​ക്ഷ്മി ആ​വ​ശ്യ​പ്പെ​ട്ടു. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കണമെന്നും പി.​കെ. ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു.