ബ​ത്തേ​രി ന​ഗ​ര​സ​ഭ മ​ന്തൊ​ണ്ടി​ക്കു​ന്നി​ലെ സ്ഥാ​നാ​ർ​ഥി​ത്വം: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ പ്ര​വ​ർ​ത്ത​ക​ർ
Wednesday, December 2, 2020 11:35 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ മ​ന്തൊ​ണ്ടി​ക്കു​ന്ന് 14-ാം ഡി​വി​ഷ​നി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ വാ​ർ​ഡി​ലെ പ്ര​വ​ർ​ത്ത​ക​ർ. പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം മാ​നി​ക്കാ​തെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ ഡി​സി​സി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. വാ​ർ​ഡു​കാ​ര​ന​ല്ലാ​ത്ത വ്യ​ക്തി​ക്ക് സ്ഥാ​നാ​ർ​ഥി​ത്വം ന​ൽ​കി​യ​തി​ന് പി​ന്നി​ൽ ബ​ത്തേ​രി​യി​ലെ ഒ​രു മു​തി​ർ​ന്ന നേ​താ​വി​ന്‍റെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടാ​ണ്. കെ​പി​സി​സി​യു​ടെ സ​ർ​ക്കു​ല​ർ പ്ര​കാ​രം ഡി​വി​ഷ​നി​ലെ സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കാ​നു​ള്ള അ​വ​കാ​ശം ഡി​വി​ഷ​ൻ ക​മ്മി​റ്റി​ക്കാ​ണ്. വി​ജ​യ​സാ​ധ്യ​ത​യു​ള്ള മൂ​ന്ന് വ്യ​ക്തി​ക​ളു​ടെ പേ​ര് മേ​ൽ​ക​മ്മി​റ്റി​ക്ക് ന​ൽ​കി.
എ​ന്നാ​ൽ ഈ ​പേ​രു​ക​ളൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ഡി​സി​സി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. നേ​തൃ​ത്വ​ത്തി​ന്‍റെ ജ​ന​വി​രു​ദ്ധ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വാ​ർ​ഡി​ലെ​ത​ന്നെ താ​മ​സ​ക്കാ​ര​നാ​യ അ​ബ്ദു​ൾ​സ​ലാ​മി​നെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്.
പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ത​ങ്ങ​ളെ പു​റ​ത്താ​ക്കി​യ ഡി​സി​സി നി​ല​പാ​ടി​നെ​തി​രെ കെ​പി​സി​സി​ക്ക് പ​രാ​തി ന​ൽ​കുമെന്നും ഇ​വ​ർ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ടോ​മി മ​ല​വ​യ​ൽ, കെ.​ഒ. ജോ​യ്, ജോ​ണി കാ​ണി​യാ​ട​ൻ, വ​ർ​ഗീ​സ് ക​രു​മാ​ങ്കു​ളം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.