ആ​ദി​വാ​സി ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വ്
Wednesday, December 2, 2020 11:35 PM IST
ക​ൽ​പ്പ​റ്റ: ആ​ദി​വാ​സി ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും അ​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മേ​പ്പാ​ടി മേ​ലേ അ​ര​പ്പ​റ്റ ക​രി​യം​കു​ന്ന​ത്ത് സെ​യ്ഫു​ദ്ദീ​നെ​യാ​ണ്(40)​പോ​ക്സോ കോ​ട​തി ജ​ഡ്ജി എം.​വി. രാ​ജ​കു​മാ​ര ശി​ക്ഷി​ച്ച​ത്.

2016ലാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി പി​ഴ അ​ട​ച്ചാ​ൽ ഇ​ര​യ്ക്കു ന​ൽ​ക​ണം. വി​ക്ടിം കോ​ന്പ​ൻ​സേ​ഷ​ൻ സ്കീം ​പ്ര​കാ​രം അ​ർ​ഹ​മാ​യ തു​ക ഇ​ര​യ്ക്കു ല​ഭ്യ​മാ​ക്കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​ക്കു കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം.​ജി. സി​ന്ധു ഹാ​ജ​രാ​യി.