പൂ​ഴി​ത്തോ​ട്ടി​ലെ കു​ള​മ്പു​രോ​ഗം: അ​ന്വേ​ഷ​ണം വേ​ണമെന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-എം
Monday, November 30, 2020 11:28 PM IST
പേ​രാ​മ്പ്ര: പ്ര​തി​രോ​ധ വാ​ക്സി​ൻ കു​ത്തി​വ​ച്ചു ആ​റു​മാ​സം തി​ക​യു​ന്ന​തി​നു മു​മ്പ് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട, പൂ​ഴി​ത്തോ​ട് മേ​ഖ​ല​ക​ളി​ൽ പ​ശു​ക്ക​ളി​ൽ കു​ള​മ്പു​രോ​ഗം വ​ന്ന​തി​നെ​ക്കു​റി​ച്ചു സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​മ്പ​നോ​ട മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ ജൂ​ണി​ൽ കു​ത്തി​വ​യ്പ്പും സെ​പ്റ്റം​ബ​റി​ൽ ഇ​ൻ​ഷ്വ​റ​ൻ​സും ന​ൽ​കി​യ വെ​റ്റ​റി​ന​റി അ​ധി​കൃ​ത​ർ കു​ള​മ്പു​രോ​ഗം കാ​ര​ണം വ​ല​യു​ന്ന പ​ശു​ക്ക​ളു​ള്ള ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​തെ മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ നി​ര​ത്തി നീ​തി നി​ഷേ​ധം ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കു​ക​യി​ല്ലെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം നടത്തുമെ​ന്നു മു​ന്ന​റി​യി​പ്പും ന​ൽ​കി. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​യ്സ​ൺ വെ​ട്ടി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്താ​യി ചു​ണ്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ഇ​ട​പ്പാ​ട്ടി​ൽ, ബേ​ബി മേ​ട്ട​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.