സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക നി​യ​മ​നഅ​ഭി​മു​ഖം ‌ഇ​ന്നുമു​ത​ൽ: നി​യ​മപോ​രാ​ട്ടം ശ​ക്ത​മാ​ക്കാ​ൻ നീ​ക്കം
Monday, November 30, 2020 11:28 PM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക നി​യ​മ​ന ന​ട​പ​ടി​ക​ൾ ഇ​ന്നു തു​ട​ങ്ങാ​നി​രി​ക്കെ നി​യ​മ​ന ന​ട​പ​ടി​ക​ൾ ചോ​ദ്യം ചെ​യ്ത് നി​യ​മ പോ​രാ​ട്ടം ശ​ക്ത​മാ​ക്കാ​ൻ നീ​ക്കം. സം​വ​ര​ണ ത​ത്വ​ങ്ങ​ളെ​യും ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്ഥ​യെ​യും അ​ട്ടി​മ​റി​ച്ചാ​ണ് അ​ധ്യാ​പ​ക നി​യ​മ​ന​മെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നി​യ​മ​യു​ദ്ധം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ​യാ​ണ് നീ​ക്കം.
സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 116 അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം. ഇ​തി​ൽ 63 അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്കാ​ണ് നി​യ​മ വി​ജ്ഞാ​പ​നം. ഇ​തി​ൽ 33 ത​സ്തി​ക​ക​ൾ സം​വ​ര​ണ ക​മ്മി​യു​ള്ള​തി​ൽ​പ്പെ​ടും. ഇ​ത്ത​ര​ത്തി​ൽ കാ​ല​ങ്ങ​ളാ​യു​ണ്ടാ​യ സം​വ​ര​ണ ക​മ്മി നി​ക​ത്തി​ക്കൊ​ണ്ടു നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു ര​ണ്ടു കേ​സു​ക​ൾ നി​ല​വി​ൽ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. 20 ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കേ​സി​ൽ ക​ക്ഷി ചേ​ർ​ന്നി​ട്ടു​മു​ണ്ട്. ഇ​തി​നു പു​റ​മെ നി​യ​മ​ന​ത്തി​ൽ സം​വ​ര​ണ മാ​ന​ദ​ണ്ഡം പാ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ര​ണ്ടു കേ​സു​മു​ണ്ട്. എ​ന്നാ​ൽ വി​ജ്ഞാ​പ​ന​ത്തി​ൽ സം​വ​ര​ണ ക്ര​മം കാ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന 2016 ലെ ​ഹൈ​ക്കോ​ട​തി വി​ധി​യി​ലെ പ​രാ​മ​ർ​ശം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ നി​യ​മ​ന ന​ട​പ​ടി​ക​ളെ ന്യാ​യീ​ക​രി​ക്കു​ന്ന​ത്.
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല നി​ല​പാ​ടി​നെ​തി​രെ ഡി​വി​ഷ​ൻ ബ​ഞ്ചി​ൽ അ​പ്പീ​ൽ ന​ൽ​കി​യി​രു​ന്നു. ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും കേ​സി​ൽ യൂ​ണി​വേ​ഴ്സി​റ്റി നി​ല​പാ​ട് അ​റി​യി​ച്ചി​ല്ലെ​ന്നും അ​തി​നാ​ൽ നി​യ​മ​ന ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നി​യ​മ​ന​ത്തി​ൽ ഇ​ന്‍റേ​ണ​ൽ കാ​ൻ​ഡി​ഡേ​റ്റി​നെ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
അ​തേ​സ​മ​യം വി​വാ​ദം നി​ല​നി​ൽ​ക്കെ നി​യ​മ​ന അ​ഭി​മു​ഖം തു​ട​ങ്ങു​ന്ന ഘ​ട്ട​ത്തി​ലാ​ണ് നി​യ​മ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ആ​വ​ശ്യം വ​ന്നാ​ൽ സു​പ്രീം കോ​ട​തി​യെ വ​രെ സ​മീ​പി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ സി​ൻ​ഡി​ക്ക​റ്റം​ഗ​മാ​യ ഡോ.​പി. റ​ഷീ​ദ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.
എ​ന്നാ​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ നി​യ​മ​നം ന​ട​ത്തു​ന്നു​വെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ. സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​റു​ടെ പ്ര​തി​നി​ധി, വൈ​സ്ചാ​ൻ​സ​ല​ർ, ഡീ​നു​മാ​ർ, വി​ഷ​യ വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ട്ട സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യാ​ണ് നി​യ​മ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.