ജ​ന​റ​ല്‍ വാ​ര്‍​ഡു​ക​ളി​ലും ക​രു​ത്തു​കാ​ട്ടാ​ന്‍ അം​ഗ​ന​മാ​ര്‍
Monday, November 30, 2020 11:20 PM IST
കോ​ഴി​ക്കോ​ട്:​വ​നി​താ​സം​വ​ര​ണ വാ​ര്‍​ഡു​ക​ളി​ല്‍ മാ​ത്ര​മ​ല്ല, വി​ജ​യ​സാ​ധ്യ​ത നോ​ക്കി ജ​ന​റ​ല്‍ വാ​ര്‍​ഡു​ക​ളി​ലും വ​നി​ത​ക​ളെ നി​ര്‍​ത്തു​ന്ന​തി​ല്‍ ഇ​ത്ത​വ​ണ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ മു​ന്നി​ലാ​ണ്. ജ​ന​പ്രീ​തി​യും ആ​ളു​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കാ​നു​ള്ള ക​ഴി​വു​മാ​ണ് സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ന് ആ​ധാ​ര​മെ​ന്ന് രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.​ചു​വ​പ്പു​കോ​ട്ട​യാ​യ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ല്‍ ഏ​ഴു ജ​ന​റ​ല്‍ വാ​ര്‍​ഡു​ക​ളി​ല്‍ അ​ങ്ക​ത്തി​നു അം​ഗ​ന​മാ​രാണ്.
ഇ​തി​ല്‍ നാ​ലി​ട​ത്ത് സി​റ്റിം​ഗ് വ​നി​താ കൗ​ണ്‍​സി​ല​ര്‍​മാ​രാ​ണ് രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ള്ള​ത്. പ​ന്നി​യ​ങ്ക​ര, മാ​റാ​ട്, വെ​ള്ള​യി​ല്‍ , കാ​ര​പ്പ​റ​മ്പ്, എ​ല​ത്തു​ര്‍, കു​തി​ര​വ​ട്ടം, പു​തി​യാ​പ്പ എ​ന്നീ ജ​ന​റ​ല്‍ വാ​ര്‍​ഡു​ക​ളി​ലാ​ണ് വ​നി​ത​ക​ള്‍ പോ​രി​നി​റ​ങ്ങി​യി​ട്ടു​ള്ള​ത്. മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും വ​നി​ത​ക​ള്‍ ജ​ന​റ​ല്‍ സീ​റ്റി​ല്‍ മ​ത്സ​രി​ക്കു​ന്നു​ണ്ട്സ്വ​ത​ന്ത്ര​ന്‍​മാ​രാ​യ വ​നി​ത​ക​ളു​മു​ണ്ട്. ക​ന​ത്ത മ​ത്സ​ര​മാ​ണ് ഇ​ത്ത​രം വാ​ര്‍​ഡു​ക​ളി​ലു​ള്ള​ത്.
പ​ന്നി​യ​ങ്ക​ര, മാ​റാ​ട്, വെ​ള്ള​യി​ല്‍, കാ​ര​പ്പ​റ​മ്പ് വാ​ര്‍​ഡു​ക​ളി​ലാ​ണ് സി​റ്റിം​ഗ് വ​നി​താ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ജ​ന​വി​ധി തേ​ടു​ന്ന​ത്. പ​ന്നി​യ​ങ്ക​ര​യി​ല്‍ മു​സ്ലിം​ലീ​ഗ് സ്വ​ത​ന്ത്ര കെ. ​നി​ര്‍​മ​ല​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. നി​ല​വി​ല്‍ കൗ​ണ്‍​സി​ല​റാ​ണ് നി​ര്‍​മ​ല. മു​ന്‍​മേ​യ​ര്‍ ഒ. ​രാ​ജ​ഗോ​പാ​ലിന്‍റെ സാ​ന്നി​ധ്യ​മാ​ണ് മ​ത്സ​ര​ത്തി​നു ആ​വേ​ശം പ​ക​രു​ന്ന​ത്. നേ​ര​ത്തെ സി​പി​ഐ പ്ര​തി​നി​ധി​യാ​യാ​ണ് രാ​ജ​ഗോ​പാ​ല്‍ മേ​യ​റാ​യി​രു​ന്ന​ത്. സി​പി​ഐ മ​ത്സ​രി​ച്ചി​രു​ന്ന ഈ ​സീ​റ്റ് രാ​ജ​ഗോ​പാ​ലി​നു​വേ​ണ്ടി സി​പി​എം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ഇ​വി​ടെ മ​റ്റൊ​രു കൗ​ണ്‍​സി​ല​റാ​യ എ​ന്‍​ഡി​എ​യു​ടെ ന​മ്പ​ടി നാ​രാ​യ​ണ​നും രം​ഗ​ത്തു​ണ്ട്. ക​ന​ത്ത മ​ത്സ​ര​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്.
ക​ട​ലോ​ര വാ​ര്‍​ഡാ​യ മാ​റാ​ട് ജ​ന​റ​ല്‍ വാ​ര്‍​ഡി​ല്‍ മത്സ​രി​ക്കു​ന്ന​ത് എ​ന്‍​ഡി​എ​യു​ടെ വ​നി​താ കൗ​ണ്‍​സി​ല​ര്‍ പൊ​ന്ന​ത്ത് ഷൈ​മ​യാ​ണ്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് യു​ഡി​എ​ഫി​ലെ ര​മേ​ശ് ന​മ്പി​യ​ത്താ​ണ് പ്ര​ധാ​ന എ​തി​രാ​ളി.​സി​പി​എ​മ്മി​ലെ കൊ​ല്ല​ര​ത്ത് ര​മേ​ശ​ന്‍ എ​ല്‍​ഡി​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു.
വെ​ള്ള​യി​ല്‍ ജ​ന​റ​ല്‍ വാ​ര്‍​ഡി​ല്‍ സി​റ്റിം​ഗ് കൗ​ണ്‍​സി​ല​റാ​യ യു​ഡി​എ​ഫി​ലെ സൗ​ഫി​യ അ​നീ​ഷാ​ണ് വ​നി​താ സ്ഥാ​നാ​ര്‍​ഥി. ലീ​ഗ് സ്വ​ത​ന്ത്ര​യാ​യാ​ണ് മ​ത്സ​രം. എ​ല്‍​ഡി​എ​ഫി​ലെ വി.​പി മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, എ​ന്‍​ഡി​എ​യു​ടെ മ​ണി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന എ​തി​രാ​ളി​ക​ള്‍. കാ​ര​പ്പ​റ​മ്പ് ജ​ന​റ​ല്‍ വാ​ര്‍​ഡി​ല്‍ എ​ന്‍​ഡി​എ​യു​ടെ ന​വ്യ ഹ​രി​ദാ​സാ​ണ് മ​ത്സ​രി​ക്കു​ന്ന വ​നി​താ സ്ഥാ​നാ​ര്‍​ഥി. സി​റ്റിം​ഗ് കൗ​ണ്‍​സി​ല​റാ​ണ് ന​വ്യ. ബി​ജെ​പി​യു​ടെ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​ണ് ഇ​വ​ര്‍.​അ​ര​ങ്ങി​ല്‍ ഉ​മേ​ഷ് കു​മാ​ര്‍ (എ​ല്‍​ഡി​എ​ഫ്), ശ്രീ​രാ​ജ് പൂ​ള​ക്ക​ല്‍(​യൂ​ഡി​എ​ഫ്) എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ഒ​ന്നാം വാ​ര്‍​ഡാ​യ എ​ല​ത്തു​രി​ല്‍ സി​പി​എ​മ്മി​ലെ കെ.​വി ഫെ​മി​ന​യാ​ണ് വ​നി​താ സ്ഥാ​നാ​ര്‍​ഥി.
യു​ഡി​എ​ഫി​ലെ മ​നോ​ഹ​ര​ന്‍ മാ​ങ്ങാ​റി​യി​ല്‍, എ​ന്‍​ഡി​എ​യു​ടെ പ്ര​സാ​ദ് അ​ഴീ​ക്ക​ല്‍ എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന മ​റ്റു മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍. കു​തി​ര​വ​ട്ട​ത്ത് നി​ല​വി​ള്ള കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം.​സി അ​നി​ല്‍​കു​മാ​റി​നോ​ട് അ​ങ്കം കു​റി​ക്കാ​ന്‍ മൂ​ന്നു വ​നി​ത​ക​ളു​ണ്ട്. യു​ഡി​എ​ഫി​ലെ ആ​ശ ജ​യ​പ്ര​കാ​ശും എ​ന്‍​ഡി​എ​യു​ടെ ബി​ന്ദു ഉ​ദ​യ​കു​മാ​റും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി ബി​ന്ദു​വും.75-ാം വാ​ര്‍​ഡാ​യ പു​തി​യാ​പ്പ​യി​ല്‍ എ​ന്‍​ഡി​എ​യു​ടെ സം​യു​ക്താ​റാ​ണി​യാ​ണ് വ​നി​താ സ്ഥാ​നാ​ര്‍​ഥി.
ജ​ന​റ​ല്‍ വാ​ര്‍​ഡാ​യ ഇ​വി​ടെ യു​ഡി​എ​ഫി​ലെ സി.​നി​ധീ​ഷും എ​ല്‍​ഡി​എ​ഫി​ലെ വി.​കെ മോ​ഹ​ന്‍​ദാ​സു​മാ​ണ് പ്ര​ധാ​ന എ​തി​രാ​ളി​ക​ള്‍.