യു​ഡി​എ​ഫി​ൽ പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി തു​ട​രു​ന്നു
Monday, November 30, 2020 11:20 PM IST
മു​ക്കം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ വി​മ​ത​രാ​യി മ​ത്സ​രി​ക്കു​ന്ന നേ​താ​ക്ക​ളെ പു​റ​ത്താ​ക്കു​ന്ന ന​ട​പ​ടി​ക​ൾ യു​ഡി​എ​ഫി​ൽ തു​ട​രു​ന്നു.
മു​ക്കം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ അ​ബു ക​ല്ലു​രു​ട്ടി , മു​ഹ​മ്മ​ദ് അ​ബ്ദു​ൾ മ​ജീ​ദ് , മു​ഹ​മ്മ​ദ് ബ​ഷീ​ർ , മൊ​യ്തീ​ൻ കോ​യ എ​ന്നി​വ​രേ​യും താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ൻ.​പി.​റ​സീ​ന​യേ​യും ക​ഴി​ഞ്ഞ ദി​വ​സം മു​സ്ലീം ലീ​ഗി​ൽ നി​ന്ന് പു​റ​ത്താ​ക്കി.
വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി പാ​ർ​ട്ടി സം​വി​ധാ​നം ദു​രു​പ​യോ​ഗം ചെ​യ്തു എ​ന്നാ​രോ​പി​ച്ച് ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എം.​എം. മൂ​സ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. മൂ​സ, താ​മ​ര​ശേ​രി ടൗ​ൺ മു​സ് ലിം ​ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. മു​ഹ​മ്മ​ദ് എ​ന്നി​വ​രെ മു​സ്ലിം ലീ​ഗി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യും സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു.