ക​ർ​ഷ​ക​രോ​ടൊ​പ്പം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന്
Monday, November 30, 2020 11:20 PM IST
കൂ​രാ​ച്ചു​ണ്ട് :മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി, കു​ര​ങ്ങ് മു​ള്ള​ൻ​പ​ന്നി, മ​ല​യ​ണ്ണാ​ൻ തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ക​ർ​ഷ​ക​ർ​ക്ക് ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യ ഇ​ക്കാ​ല​ത്ത് ക​ർ​ഷ​ക​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ക​ർ​ഷ​ക​രോ​ടൊ​പ്പം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ക​ർ​ഷ​ക സ​മൂ​ഹം വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് സം​യു​ക്‌​ത ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ക​ൺ​വീ​ന​ർ കു​ര്യ​ൻ ചെ​മ്പ​നാ​നി ആ​വ​ശ്യ​പ്പെ​ട്ടു.​
ജി​ല്ല​യി​ലെ പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലാനു​ള്ള വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു. എ​ന്നാ​ൽ കൂ​രാ​ച്ചു​ണ്ടി​ൽ അ​ത് ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​മാ​കാ​തെ വ​ന്ന​ത് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ വീ​ഴ്ച​യാ​ണ്.​പ​ഞ്ചാ​യ​ത്തി​ൽ പ​ട്ടാ​പ​ക​ൽ സ​മ​യ​ത്ത് പോ​ലും ക​ട്ടു​പ​ന്നി വീ​ട്ടി​ൽ ക​യ​റി നാ​ശ​മു​ണ്ടാ​ക്കി​യ സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും കു​ര്യ​ൻ ചെ​മ്പ​നാ​നി പ​റ​ഞ്ഞു.