ഓ​ട​യി​ല്‍ വീണ പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Sunday, November 29, 2020 11:52 PM IST
നാ​ദാ​പു​രം: ക​ക്കം​വെ​ള​ളി​യി​ല്‍ ഓ​ട​യി​ല്‍ വീ​ണ് കു​ടു​ങ്ങി​പ്പോ​യ പ​ശു​വി​നെ ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.​ ക​ക്കം​വെ​ള​ളി മോ​മ​ത്ത് മു​ക്കി​ലെ പാ​ലോ​ളി കു​ഞ്ഞാ​ലി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള പ​ശു​വാ​ണ് ഓ​ട​യി​ല്‍ വീ​ണ​ത്.
രാ​വി​ലെ പ​ശു​വി​നെ മേ​യാ​ന്‍ വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ കെ​ട്ടി​യ​താ​യി​രു​ന്നു. വൈ​കു​ന്നേ​രം തി​രി​ച്ച് വീ​ട്ടി​ലേ​ക്ക് കൊ​ണ്ട് വ​രാ​ന്‍ കെ​ട്ട​ഴി​ച്ച് വി​ട്ട​പ്പോ​ള്‍ റോ​ഡി​ലെ വീ​തി​കു​റ​ഞ്ഞ അ​ഴു​ക്ക് ചാ​ലി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു.​അ​ഴു​ക്കുചാ​ലി​ല്‍ വീ​ണ പ​ശു​വി​ന് സ്വ​ന്ത​മാ​യി എ​ഴു​ന്നേ​ല്‍​ക്കാ​നാ​വാ​തെ വ​ന്ന​പ്പോ​ള്‍ നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു.
​എ​ന്നാ​ല്‍ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചേ​ല​ക്കാ​ട് നി​ന്നെ​ത്തി​യ ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘം ബെ​ല്‍​റ്റ് ഉ​പ​യോ​ഗി​ച്ച് ഉ​യ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ക്കാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ര്‍ കം​പ്ര​സ​ര്‍ മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ച് മ​ണി​ക്കൂ​റു​ക​ളോ​ളം സ​മ​യ​മെ​ടു​ത്ത് അ​ഴു​ക്കുചാ​ലി​ന്‍റെ കോ​ണ്‍​ഗ്രി​റ്റ് പൊ​ട്ടി​ച്ചാ​ണ് പ​ശു​വി​നെ ര​ക്ഷി​ച്ച​ത്.