ബൈ​ക്ക് ത​ട്ടി പ​രി​ക്കേ​റ്റ​യാ​ള്‍ മ​രി​ച്ചു
Sunday, November 29, 2020 10:30 PM IST
വ​ട​ക​ര: പ​ത്ര വി​ത​ര​ണ​ത്തി​നി​ടെ ബൈ​ക്ക് ത​ട്ടി പ​രി​ക്കേ​റ്റ​യാ​ള്‍ മ​രി​ച്ചു. കു​ഞ്ഞി​പ്പ​ള്ളി അ​ത്താ​ണി​ക്ക​ല്‍ കൈ​ത​ക്കെ​ട്ടി​ല്‍ കോ​റോ​ത്ത് റോ​ഡ് സു​ധീ​ര്‍ ബാ​ബു(52)​ആ​ണ് മ​രി​ച്ച​ത്. ഞാ​യാ​റാ​ഴ്ച രാ​വി​ലെ 5.45 ഓ​ടെ​യാ​ണ് കു​ഞ്ഞി​പ്പ​ള്ളി ടൗ​ണി​ൽ അ​പ​ക​ടം.

റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രേ​ത​രാ​യ ക​രു​ണ​ന്‍റെ​യും ലീ​ല​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നീ​ശ​ന്‍ ചെ​മ്പാ​ട് പാ​നൂ​ര്‍, ദീ​പ (മേ​പ്പ​യ്യൂ​ര്‍), ഷീ​ബ പ​ണി​ക്കോ​ട്ടി (വ​ട​ക​ര).