കോ​വി​ഡ് ബാ​ധി​ച്ച​യാ​ള്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Saturday, November 28, 2020 10:20 PM IST
താ​മ​ര​ശേ​രി: സൈ​ക്കി​ളി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ ദേ​ഹാ​സ്വാ​സ്ഥ്യം മൂ​ലം കു​ഴ​ഞ്ഞു​വീ​ണ​യാ​ള്‍ മ​രി​ച്ചു. പി​ന്നീ​ട് കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ത​ച്ചം​പൊ​യി​ല്‍ ചാ​ല​ക്ക​ര മൂ​ട്ടോ​ട്ട് ഹു​സൈ​ന്‍ (67) ആ​ണ് മ​രി​ച്ച​ത്.

ത​ച്ചം​പൊ​യി​ലി​ല്‍ ഇ​റ​ച്ചി​ക്ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ തേ​റ്റാ​മ്പു​റ​ത്തി​ന് സ​മീ​പം സൈ​ക്കി​ള്‍ നി​ര്‍​ത്തി​യ ഹു​സൈ​ന്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ഇ​ദ്ദേ​ഹ​ത്തെ ആ​ദ്യം പൂ​നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തു​ട​ര്‍​ന്ന് അ​വി​ടെ നി​ന്നും കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ:​സ​ഫി​യ. മ​ക്ക​ള്‍: ഷാ​ഹി​ദ്, ഷാ​ഫി, ഷ​ഫീ​ന. മ​രു​മ​ക്ക​ള്‍: ഹ​സീ​ന, ജ​സ്‌​ല, ഷാ​രി​ഖ്