ക​രി​പ്പൂ​രി​ൽ നാ​ലു യാ​ത്ര​ക്കാ​രി​ൽ നി​ന്നു 32 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
Friday, November 27, 2020 11:12 PM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ലു യാ​ത്ര​ക്കാ​രി​ൽ നി​ന്നു 32 ല​ക്ഷ​ത്തി​ന്‍റെ 648 ഗ്രാം ​സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി. എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ ജി​ദ്ദ​യി​ൽ നി​ന്നു ഷാ​ർ​ജ വ​ഴി ക​രി​പ്പൂ​രി​ലെ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി ഉ​മ്മ​റി​ൽ നി​ന്നു 199 ഗ്രാ​മും സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.
എ​ൽ​ഇ​ഡി വി​ള​ക്കി​ന്‍റെ ബാ​റ്റ​റി ക​വ​റി​നു​ള്ളി​ലാ​യി​രു​ന്നു സ്വ​ർ​ണം ഒ​ളി​പ്പി​ച്ച​ത്. ഫ്ളൈ ​ദു​ബാ​യ് വി​മാ​ന​ത്തി​ൽ ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ മു​ബാ​റ​ക്, അ​ഷ്റ​ഫ് എ​ന്നി​വ​രി​ൽ നി​ന്നു 362ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ല​ക്ട്രി​ക് സ്വി​ച്ചി​ന്‍റെ സ്ക്രൂ ​രൂ​പ​ത്തി​ലാ​ക്കി സ്വ​ർ​ണം ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ദു​ബാ​യി​ൽ നി​ന്നു​ള​ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ഖാ​ദ​റി​ൽ നി​ന്നു 87 ഗ്രാ​മും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്തു. സ്വ​ർ​ണം പൊ​ടി​ച്ച് രാ​സ​വ​സ്തു​ക്ക​ളു​മാ​യി ചേ​ർ​ത്തു ദ്രാ​വ​ക രൂ​പ​ത്തി​ലാ​ക്കി സു​ഗ​ന്ധ​ദ്ര​വ്യ​മെ​ന്ന വ്യാ​ജേ​ന ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.
ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ടി.​എ. കി​ര​ണ്‍, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​പി. മ​നോ​ജ്, ര​ഞ്ജി വി​ല്ല്യം, രാ​ധ വി​ജ​യ​രാ​ഘ​വ​ൻ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സൗ​ര​ഭ്കു​മാ​ർ, ടി. ​മി​നി​മോ​ൾ, ടി.​എ​സ്. അ​ഭി​ലാ​ഷ്, സു​മി​ത് നെ​ഹ്റ, ഹെ​ഡ് ഹ​വി​ൽ​ദാ​ർ​മാ​രാ​യ അ​ബ്ദു​ൾ ഗ​ഫൂ​ർ, കെ.​സി. മാ​ത്യു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.