പെ​രു​വ​ഴി​യി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ട്ട് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ കോ​വി​ഡ് പ്ര​തി​രോ​ധം
Friday, November 27, 2020 11:12 PM IST
എ​ട​പ്പാ​ൾ: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ഒ​രു യാ​ത്ര​ക്കാ​ര​നെ പോ​ലും നി​ർ​ത്തി കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വാ​ശി​പി​ടി​ച്ചു കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലി​റ​ക്കി വി​ട്ടു.
കോ​ഴി​ക്കോ​ട്ടു നി​ന്നു എ​റ​ണാ​കു​ള​ത്തേ​ക്കു പോ​കു​ന്ന ആ​ർ​പി​കെ 538 സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് കോ​വി​ഡി​ന്‍റെ മ​റ​വി​ൽ യാ​ത്ര​ക്കാ​രെ ദ്രോ​ഹി​ച്ച​ത്. എ​ട​പ്പാ​ളി​ൽ നി​ന്നു ബ​സ് പു​റ​പ്പെ​ട്ടു ന​ടു​വ​ട്ടം എ​ത്തി​യ​പ്പോ​ഴാ​ണ് ബ​സി​ൽ അ​ഞ്ചു​പേ​ർ നി​ൽ​ക്കു​ന്ന​ത് ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.
തു​ട​ർ​ന്നു ന​ടു​റോ​ഡി​ൽ ബ​സ് നി​ർ​ത്തി​യ ഡ്രൈ​വ​ർ, നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങാ​തെ ബ​സ് മു​ന്നോ​ട്ടെ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നു നി​ന്നു യാ​ത്ര ചെ​യ്ത​വ​രി​ൽ പു​രു​ഷ​ൻ​മാ​രെ മാ​ത്രം ഇ​റ​ക്കി ബ​സ് എ​ടു​ക്കാ​ൻ ക​ണ്ട​ക്ട​ർ ഡ്രൈ​വ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഡ്രൈ​വ​ർ വ​ഴ​ങ്ങി​യി​ല്ല.
പി​ന്നീ​ടു നി​ന്നു യാ​ത്ര ചെ​യ്ത സ്ത്രീ​ക​ളെ കൂ​ടി ഇ​റ​ക്കി വി​ട്ട ശേ​ഷം മാ​ത്ര​മാ​ണ് ബ​സ് എ​ടു​ക്കാ​ൻ ഡ്രൈ​വ​ർ ത​യാ​റാ​യ​ത്.
ബ​സി​ൽ ക​യ​റു​ന്പോ​ൾ ത​ന്നെ നി​ന്നു യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നു പ​റ​യാ​തെ പെ​രു​വ​ഴി​യി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി വി​ട്ട​തി​നു എ​തി​രെ ബ​സി​ലു​ണ്ടാ​യി​രു​ന്ന പ​ല യാ​ത്ര​ക്കാ​രും പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും ബ​സ് ജീ​വ​ന​ക്കാ​ർ അ​തൊ​ന്നും ചെ​വി​കൊ​ണ്ടി​ല്ല.