പൂ​ഴി​ത്തോ​ട്ടി​ൽ പ​ശു​ക്ക​ൾ​ക്ക് വ്യാപ​ക​മാ​യി കു​ള​മ്പു​രോ​ഗം
Friday, November 27, 2020 11:12 PM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ത്തോ​ട് മേ​ഖ​ല​യി​ൽ പ​ശു​ക്ക​ളി​ൽ വ്യാ​പ​ക​മാ​യി കു​ള​മ്പു​രോ​ഗം പി​ടി​പെ​ടു​ന്ന​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. രോ​ഗ​ത്തി​ന്‍റെ കാ​ഠി​ന്യ​ത്തി​ൽ പ​ശു​ക്ക​ൾ മൃ​താ​വ​സ്ഥ​യി​ലാ​ണ്. പാ​ലു​ത്പാ​ദ​ന​വും ക​മ്മി​യാ​ണ്.
വി​വ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം ച​ക്കി​ട്ട​പാ​റ മൃ​ഗാ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ നടപടിയെടുക്കുന്നില്ലെന്നു ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു. പ​ശു​ക്ക​ളി​ൽ കു​ള​മ്പു രോ​ഗ​ത്തി​നെ​തി​രെ അ​ഞ്ചു​മാ​സം മു​മ്പ് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ​താ​ണ്. ആ​റു മാ​സ​ത്തി​നു​ള്ളി​ൽ രോ​ഗ​ബാ​ധ ഉ​ണ്ടാ​യാ​ൽ ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. ക​ർ​ഷ​ക​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു ഈ ​മാ​സം നാ​ലി​നു വ​കു​പ്പി​ലെ പ്ര​ത്യേ​കവി​ഭാ​ഗം പൂ​ഴി​ത്തോ​ട്ടി​ലെ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ വീ​ട്ടി​ലെ​ത്തി പ​ശു​ക്ക​ളി​ൽ നി​ന്നു രോ​ഗ​സാ​മ്പി​ൾ ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക​യ​യ്ച്ചെ​ങ്കി​ലും ഇ​തി​ന്‍റെ ഫ​ലം ഇ​തു വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. പ​ശു​ക്ക​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യോ​ളം വി​ല​യു​ണ്ട്. ഇ​ൻ​ഷ്വ​ർ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ന്ന​ത് വ​കു​പ്പ​ധി​കൃ​ത​രു​ടെ രേ​ഖാ​മൂ​ല​മു​ള്ള ശി​പാ​ർ​ശ​യി​ലാ​ണ്. വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി​യ പ​ശു​ക്ക​ൾ​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യാൽ അ​ടി​യ​ന്ത​ര ആ​ശ്വാ​സ​മാ​യി 10,000 രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പൂ​ഴി​ത്തോ​ട്ടി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു അ​തു​പോ​ലും ന​ൽ​കാ​ൻ ച​ക്കി​ട്ട​പാ​റ വെ​റ്റ​റി​ന​റി അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നു ക​ർ​ഷ​ക​ൻ എ​ട​പ്പാ​ട്ടി​ൽ മ​നു പ​റ​ഞ്ഞു.