സ്ഥാനാർഥികളെ രംഗത്തിറക്കി ഒ​ഐ​ഒ​പി
Friday, November 27, 2020 11:09 PM IST
കോ​ട​ഞ്ചേ​രി :തി​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് ന​വ സാ​ന്നി​ധ്യം ആ​വു​ക​യാ​ണ് വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ സം​ഘ​ട​ന. പ​ല​യി​ട​ത്തും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​രം​ഗ​ത്ത് ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​കു​ന്ന ഒ​ഐ​ഒ​പി സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ങ്ങ​ളു​ടെ പു​തി​യ ആ​ശ​യ​ത്തി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. ഒ​ഐ​ഒ​പി പി​ന്തു​ണ​യോ​ടെ കോ​ട​ഞ്ചേ​രി ഡി​വി​ഷ​നി​ല്‍ നി​ന്നും ജോ​യ് മോ​ള​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ല്‍​സ​രി​ക്കു​മ്പോ​ള്‍ കൊ​ടു​വ​ള്ളി ബേ്ളാ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് നെ​ല്ലി​പ്പൊ​യി​ല്‍ ഡി​വി​ഷ​നി​ല്‍ നി​ന്നും സ​ലി​ന്‍ വാ​മ​റ്റ​ത്തി​ല്‍ സം​ഘ​ട​ന​യു​ടെ പി​ന്തു​ണ​യോ​ടെ ജ​ന​വി​ധി തേ​ടു​ന്നു.
കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി ലേ​ക്ക് അ​ഞ്ചാം വാ​ര്‍​ഡി​ല്‍ നി​ന്നും ജോ​യ് കു​ര്യ​ന്‍ കു​റു​വ​ക്ക​ര​യും ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. ഓ​ട്ടോ​റി​ക്ഷ ചി​ഹ്ന​ത്തി​ലാ​ണ് സം​ഘ​ട​ന​യു​ടെ പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്ര​രാ​യി ഇ​വ​ര്‍ മ​ല്‍​സ​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ യു​ഡി​എ​ഫ് സി​റ്റിം​ഗ് സീ​റ്റു​ക​ളി​ലാ​ണ് ഇ​വ​രു​ടെ മ​ല്‍​സ​രം. ജ​മീ​ഷ് ഇ​ളം​തു​രു​ത്തി​ല്‍(​എ​ല്‍​ഡി​എ​ഫ്.), ന​ന്ദ​ന്‍ (പി.​എ​സ്.​മ​ധു എ​ന്‍​ഡി​എ), ബോ​സ് ജേ​ക്ക​ബ്( യു​ഡി​എ​ഫ്) എ​ന്നി​വ​രാ​ണ് ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ജോ​യ് മോ​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ള്‍.
കോ​ർ​പ്പ​റേ​ഷ​ൻ വോ​ട്ട് നി​ല
കോഴിക്കോട്: ആ​കെ വോ​ട്ട​ർ​മാ​ർ 46,2000
പു​രു​ഷ വോ​ട്ട​ർ​മാ​ർ 2,19,609
ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ - ക​പ്പ​ക്ക​ൽ 10,783
ര​ണ്ടാ​മ​ത് ബേ​പ്പൂ​ർ 9,364
കു​റ​വ് ച​ക്കോ​ര​ത്ത്കു​ളം - 30,42